ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരകൂടി നേടാൻ നാളെ ഇന്ത്യ ഇറങ്ങുന്നു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഓരോ മത്സരം വീതം ജയിച്ച ഇരുടീമുകളും 1-1 എന്ന നിലയിലാണ് നാളെ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നാളെ അതിനാൽ തന്നെ ഇരുടീമുകൾക്കും നിർണ്ണായകമാണ്.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങി യപ്പോൾ അതേ നാണയത്തിൽ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യ ഉശിരൻ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം മത്സരത്തിൽ ബൗളിംഗിൽ മുഹമ്മദ് സിറാജിന്റെ അവസാന ഓവറുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്നതും ഇന്ത്യൻ മധ്യനിരയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമാണ് ഇന്ത്യയ്‌ക്ക് സമനില ജയം സ്വന്തമാക്കാൻ സാധിച്ചത്. ഏറെ നാൾക്ക് ശേഷം മികച്ച ഫോമിലേയ്‌ക്ക് ശ്രേയസ്സ് അയ്യരും ഇഷൻ കിഷനും എത്തിയതാണ് ജയം അനായാസമാക്കിയത്.
ഓപ്പണർ റോളിൽ രണ്ടു മത്സരത്തിലും താളം കണ്ടെത്താനാകാതെ നായകൻ ശിഖർ ധവാൻ വിഷമിക്കുന്നതാണ് പ്രധാന ക്ഷീണം. ശുഭ്മാൻ ഗില്ലും വലിയ സ്‌കോറുകൾ കണ്ടെത്തി യിട്ടില്ല. എന്നാൽ ശ്രേയസ്സ് അയ്യരുടെ സെഞ്ച്വറി ഇതുവരെയുള്ള മികച്ച സ്കോറായി മാറി. ഏഴു റൺസിന് സെഞ്ച്വറി നഷ്ടമായെങ്കിലും ഇഷൻ കിഷന്റെ പ്രഹര ശേഷിയും ഇന്ത്യയ്‌ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
മധ്യനിരയിൽ പക്ഷെ ഏറെ ശ്രദ്ധേയം ഉരുക്കുകോട്ടയായി നിൽക്കുന്ന സഞ്ജു സാംസ ണിന്റെ ശക്തമായ സാന്നിദ്ധ്യം തന്നെയാണ്. ആദ്യ മത്സരത്തിൽ ഒറ്റയാൾ പോരാട്ടത്തി ലൂടെ ടീമിനെ വിജയത്തിന് അരികിലെത്തിച്ച സഞ്ജു രണ്ടാം മത്സരത്തിൽ ശ്രേയസ്സിന് പിന്തുണ നൽകിയ അച്ചടക്കമാർന്ന ഇന്നിംഗ്‌സും ഏറെ ആവേശത്തോടെയാണ് ആരാധകർ ആഘോഷിക്കുന്നത്.
ബൗളിംഗിൽ നിർണ്ണായക പ്രകടനമാണ് സിറാജ് നടത്തിയത്. വിക്കറ്റുകൾ കൊയ്യുന്ന തിനൊപ്പം റണ്ണൊഴുക്കും തടഞ്ഞു. മില്ലറെപോലെ ഒരു ലോകോത്തര ഫിനിഷർ ബാറ്ററെ അവസാന ഓവറുകളിൽ ഒന്നും ചെയ്യാനാകാതെ പിടിച്ചുകെട്ടിയ സിറാജിന്റെ ബൗളിംഗ് മികവാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 280 കടക്കാതെ തടഞ്ഞത്. ഷാർദ്ദൂൽ ഠാക്കൂറിന്റെ ഓൾറൗണ്ട് മികവും ഇന്ത്യയ്‌ക്ക് ഏത് പ്രതിസന്ധിയും മറികടക്കാൻ കരുത്തേകും.
















Comments