ലക്‌നൗ: ഭീകരവേട്ട തുടർന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. ജമാത്ത് -ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ്, അൽ-ഖ്വയ്ദ എന്നീ ഭീകരസംഘടനകളിലെ അംഗങ്ങളായ എട്ട് പേരെ അറസ്റ്റ് ചെയ്തു. സഹാറൻപൂർ സ്വദേശികളായ ലുക്മാൻ,കാരി മുഖ്താർ,കാമിൽ,മുഹമ്മദ് അലീം,ഷഹ്‌സാദ്,മുദാസിർ നവാസിസ് അൻസാരി,അലി നൂർ എന്നിവരാണ് അറസ്റ്റിലായ ഭീകരർ.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ പ്രകാരമാണ് അവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ഭീകരർ സേലംപൂർ,ജ്വാലാപൂർ,പടിഞ്ഞാറൻ യുപിയിലെ ചില പ്രദേശങ്ങൾ ഹരിദ്വാർ, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ മതസ്ഥാപനങ്ങൾ വഴി തീവ്രവാദം പ്രചരിപ്പിച്ച് വരികയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവാക്കൾക്ക് പരിശീലനം നൽകി വരികയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഭീകരരിൽ നിന്ന് രണ്ട് ലക്ഷം രൂപയും കണ്ടെടുത്തു. ഇവർ തീവ്രവാദഫണ്ടിംഗിനായി പണം അയച്ചതിന്റെ തെളിവുകളും കണ്ടെടുത്തു. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും യുവാക്കളെ രാജ്യത്തിന് എതിരെ തിരിക്കുകയായിരുന്നു അറസ്റ്റിലായ തീവ്രവാദികളുടെ പ്രധാന ലക്ഷ്യം.
ഇതിന് മുൻപ് അസമിൽ അൻസറുല്ല ബംഗ്ലാ ടീം അൽ-ഖ്വയ്ദ, എന്നീ തീവ്രവാദസംഘടനകളുമായി ബന്ധമുള്ള മദ്രസാ അദ്ധ്യാപകരും ഇമാമുമടക്കം 40 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. മതപുരോഹിതരുടെ വേഷം ധരിച്ച് ചില ഭീകരർ അസമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞ് കയറിയതായും രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
















Comments