കശ്മീർ: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സൈന്യത്തിന്റെ നായയായ സൂമിന് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ ആർമി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ് സൂം ഇപ്പോൾ. ഓപ്പറേഷൻ തങ്പവാസ് കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സൈന്യം ഭീകരർക്കായി നടത്തിയ തിരച്ചിലിനിടെയാണ് സൂമിന് പരിക്കേൽക്കുന്നത്.
ആർമി ചിനാർ കോർപ്‌സാണ് സൂമിന് പരിക്കേറ്റ വിവരം പുറത്ത് വിട്ടത്. സൂം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അവർ ട്വിറ്ററിൽ കുറിച്ചു. ‘ഭീകരരെ നേരിടാനുള്ള ഓപ്പറേഷനിടെയാണ് സൂമിന് ഗുരുതരമായി പരിക്കേറ്റത്. അവർ ആർമിയുടെ വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. സൂം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാർത്ഥിക്കുന്നതെന്നും’ ട്വിറ്ററിൽ കുറിച്ചു.
Op Tangpawa, #Anantnag.
Jt op launched by #IndianArmy & @JmuKmrPolice. Area cordoned & contact established. Firefight ensued & 02 terrorists eliminated. 02 soldiers & an army dog injured. Soldiers evacuated to 92 BH and are stable. 02xAK Rifles & war like stores recovered. pic.twitter.com/p4WVfFbD0Y
— Chinar Corps🍁 – Indian Army (@ChinarcorpsIA) October 10, 2022
അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിലുള്ള തങ്പവ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇന്നലെ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. മേഖലയിൽ ഒരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
















Comments