എറണാകുളം : ലോക റെക്കോർഡിന്റെ നിറവിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിക്കുന്ന ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ മെഗാ സംഗമം.
ഊഞ്ഞാലാട്ടം പോലുള്ള കേരളീയ തനിമയുള്ള നാടൻ ആഘോഷരൂപങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുക.ആധുനികതയിൽ ആകൃഷ്ടരായ പുതുതലമുറയ്‌ക്ക് ഇവയുടെ തനിമ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പരിപാടി സംഘടിപ്പിച്ചത്.
101 ഊഞ്ഞാലുകളാണ് ഇതിന്റെ ഭാഗമായി കൊച്ചി മെറൈൻ ഡ്രൈവിൽ അധികൃതർ ഒരുക്കിയിരുന്നത്.പരമ്പരാഗത രീതിയിൽ മരവും പ്രകൃതിദത്ത കയറും ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയിരുന്നത്.















Comments