ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭയിൽ റഷ്യയുടെ ആവശ്യത്തിനെതിരെ ഇന്ത്യയും. യുക്രെ യ്‌നെ റഷ്യ ആക്രമിച്ചതും നാല് പ്രദേശം സ്വന്തം പ്രവിശ്യകളുമായി കൂട്ടിച്ചേർത്തതിനെ തിരായ വോട്ടിംഗ് രഹസ്യബാലറ്റാക്കണമെന്ന ആവശ്യത്തെയാണ് ഇന്ത്യയടക്കം എതിർത്തത്. ഡോൺസ്റ്റീക്, ഖേഴ്‌സൺ, ലുഹാൻസ്‌ക്, സെപറോഷിയ എന്നീ പ്രദേശങ്ങളാണ് റഷ്യ സ്വയം ഭരണപ്രദേശമാക്കി റഷ്യയുടെ സ്വാധീനത്തിലാക്കിയത്.
ഈ ആഴ്ച അവസാനത്തോടെയാണ് വോട്ടിംഗ് നടക്കുക. അത് റഷ്യയ്‌ക്കെതിരാണെങ്കിൽ ഉപരോധമടക്കമുള്ള കാര്യത്തിൽ ഐക്യരാഷ്‌ട്ര സഭ തീരുമാനമെടുക്കും.
രണ്ടാഴ്ചയായി അതിശക്തമായ ആക്രമണം നടത്തി റഷ്യ മുന്നേറുന്നതിനിടെ ഐക്യരാഷ്‌ട്രസഭ പ്രതിനിധികൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
യുക്രെയ്‌നിലെ പ്രവിശ്യകളെ ജനഹിതമനുസരിച്ച് മാത്രമാണ് കൂട്ടിച്ചേർത്തത്. കാലങ്ങളായി തങ്ങളുടെ സ്വാധീനമേഖല ആണെന്നാണ് റഷ്യൻ നിലപാട്. ഇന്ത്യയ്‌ക്കൊപ്പം നൂറ് രാജ്യങ്ങളും റഷ്യയുടെ നടപടി അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിച്ചു. 13 രാജ്യങ്ങൾ റഷ്യയെ പിന്തുണച്ചപ്പോൾ 39 രാജ്യങ്ങൾ വിട്ടുനിന്നു. ഇനി വോട്ടിംഗിൽ രാജ്യങ്ങൾക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്.
















Comments