പാലക്കാട്: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ട ആഭിചാര കൊലയിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകർക്കെതിരെ യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. നരബലി കേരളത്തിൽ ആയതു കൊണ്ടും, പ്രതി സ്ഥാനത്ത് ഷിഹാബ് ആയതുകൊണ്ടും സാംസ്‌കാരിക നായകർക്ക് മിണ്ടാട്ടം ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നരബലി നടന്നത് കേരളത്തിൽ ആയതുകൊണ്ടും
ആളുകളെ എത്തിച്ചു നൽകിയവന്റെ പേര് ഷിഹാബ് ആയത് കൊണ്ടും
നരബലി നടത്തിയവൻ വാടിക്കൽ രാമകൃഷ്ണനിൽ തുടങ്ങി നിരവധി മനുഷ്യരെ വെട്ടിവീഴ്‌ത്തി അവരുടെ ചോരയിൽ അർമാദിച്ച് നടക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ പാരമ്പര്യം പിന്തുടരുന്നവൻ ആയതുകൊണ്ടും പ്രബുദ്ധ കേരളത്തിൽ ഇതൊരു വാർത്ത ആവില്ല. സാംസ്‌കാരിക നായകർക്ക് മിണ്ടാട്ടം ഉണ്ടാവില്ല. നവോത്ഥാന കേരളമേ കണ്ണുതുറന്നു കാണുക- പ്രശാന്ത് ശിവൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളിൽ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക നായകർ സംസ്ഥാനത്തെ ആഭിചാര കൊലയിൽ പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇത് മാത്രമല്ല ഇടത് അനുകൂലികളും സംഭവത്തിൽ മൗനം പാലിക്കുകയാണ്. കേസിലെ പ്രധാന പ്രതിയായ ഭഗവൽ സിംഗ് സിപിഎം പ്രവർത്തകനാണെന്നാണ് കണ്ടെത്തൽ. ഇതാണ് സാംസ്‌കാരിക നായകരുടെ മൗനത്തിന് കാരണം എന്നാണ് ഉയരുന്ന ആക്ഷേപം.
















Comments