ചെന്നൈ: ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന് ഈ കഴിഞ്ഞ 9ാം തിയതിയാണ് നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ആരാധകരെ അറിയിച്ചത്. ഉയിർ ഉലകം എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ ജനനവാർത്ത ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചുമാസം മാത്രം ആയ ദമ്പതികൾക്ക് എങ്ങനെ വാടകഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളുണ്ടായെന്നതാണ് ചർച്ച.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പും രംഗത്തെത്തിയിരുന്നു. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികൾ. എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും,ക്ഷമയോടെ കാത്തിരിക്കുക.നന്ദിയുള്ളവരായിരിക്കും എന്നാണ് വിഘ്‌നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി.
അതേസമയം ദമ്പതിമാർ വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് എന്ന റിപ്പോർട്ടുകളിൽ അന്വേഷണം തുടരുകയാണ് ആരോഗ്യവകുപ്പ്, ഇന്ത്യൻ വാടകഗർഭധാരണ നിയമങ്ങയൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ ദമ്പതികൾ പാലിച്ചോ എഎന്നതിലാണ് സർക്കാർ വ്യക്തത തേടുന്നു.
Comments