ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ഓഫീസിലുള്ള ശുചിമുറിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ബാത്ത് റൂമിനുള്ളിൽ രണ്ട് കമ്മോഡുകളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തതാണ് ശ്രീപെരുമ്പത്തൂരിലെ ഈ കെട്ടിടം.
തമിഴ്നാട് സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ(സിപ്‌കോട്ട്) 1.80 കോടി ചെലവഴിച്ച് നിർമ്മിച്ചതാണ് ഈ കെട്ടിടം. എന്നാലിത് ആളുകൾക്ക് ചിരിക്കാനുള്ള വകയായി മാറിയിരിക്കുകയാണ്. ബാത്ത് റൂം പണിതപ്പോഴാണ് ഒരു ചെറിയ തകരാറ് സംഭവിച്ചത്. രണ്ട് കമ്മോഡുകളും ഒരേ ശുചിമുറിക്കുള്ളിലായിപ്പോയി.
ചിത്രം വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. ഇനിയിത് എങ്ങനെ ഉപയോഗിക്കുമെന്നാണ് ആളുകൾ ചോദിക്കുന്നത്. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമാണോ ഇത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
















Comments