ന്യൂഡൽഹി: സി എ എ വിരുദ്ധ കലാപങ്ങൾക്കിടെ ഡൽഹിയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മൂസാ ഖുറേഷി രണ്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ. തെലങ്കാനയിലെ മീർപേട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ തലയ്‌ക്ക് അന്വേഷണ ഏജൻസികൾ അൻപതിനായിരം രൂപ വിലയിട്ടിരുന്നതായാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് 2020ൽ റിയാസത്ത്, ഷാനവാസ്, സൽമാൻ എന്നിവർ അറസ്റ്റിലായിരുന്നു. മുൻ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈനും സഹോദരനും കേസിൽ പ്രതികളാണ്.
ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ കാണാതാകുകയായിരുന്നു. ഫെബ്രുവരി 27ന് ചാന്ദ് ബാഗിലെ ഒരു അഴുക്കുചാലിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. താഹിർ ഹുസൈന്റെ നേതൃത്വത്തിലുള്ള മതമൗലികവാദികൾ അങ്കിത് ശർമ്മയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
ഫെബ്രുവരി 25ന് ഖജൂരി ഖാസിലെ താഹിർ ഹുസൈന്റെ വീടിന് സമീപത്ത് വെച്ചായിരുന്നു അങ്കിത് ശർമ്മ കൊലചെയ്യപ്പെട്ടത്. അങ്കിത് ശർമ്മയുടെ മേൽ നിഷ്ഠൂരമായ പീഡനങ്ങൾ ഏൽപ്പിച്ച ശേഷം പ്രതികൾ അദ്ദേഹത്തെ അഴുക്കുചാലിൽ തള്ളുകയായിരുന്നു.
പുറത്തെടുക്കുമ്പോൾ അങ്കിത് ശർമ്മയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ഒരു കത്തിയും രക്തക്കറ പുരണ്ട വസ്ത്രങ്ങളും പിന്നീട് പോലീസ് കണ്ടെടുത്തിരുന്നു.
















Comments