ടാറന്റോ: ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് ലാൻഡിംഗ് ഗിയർ ടയർ നഷ്ടപ്പെട്ടു. ഇറ്റലിയിലെ ടാറന്റോയിൽ നിന്നും പറന്നുയരുന്നതിനിടെയാണ് സംഭവം. അറ്റ്‌ലസ് എയറിന്റെ ബോയിംഗ് 747 ഡ്രീംലിഫ്റ്റർ വിമാനത്തിനാണ് ടയർ നഷ്ടപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
പറന്നുയർന്ന് ഏതാനും സെക്കൻഡുകൾ പിന്നിടുമ്പോഴാണ് ടയർ പൊട്ടിവീണത്. യുഎസിലേക്ക് പോകുകയായിരുന്നു വിമാനം. റൺവേയിലേക്ക് തന്നെയായിരുന്നു ഗിയർ പൊട്ടിവീണത്. തുടർന്ന് ടയർ പൊട്ടി വീണയിടത്ത് നിന്നും കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം യുഎസിലെ ചാൾസ്റ്റണിൽ വിമാനം സുരക്ഷിതമായി പറന്നിറങ്ങി.
Un Boeing 747 Dreamlifter operat de Atlas Air (N718BA) care a decolat marți dimineață (11OCT22) din Taranto (IT) spre Charleston (SUA) a pierdut o roată a trenului principal de aterizare în timpul decolării.
Avionul operează zborul #5Y4231 și transportă componente de Dreamliner. pic.twitter.com/R95UHkLD7V
— BoardingPass (@BoardingPassRO) October 11, 2022
നിരവധി എയർലൈനുകൾ ഉപയോഗിക്കുന്ന ബോയിംഗ് 747-400 വിമാനത്തിന്റെ പരിഷ്‌കൃത രൂപമാണ് ബോയിംഗ് 747 ഡ്രീംലിഫ്റ്റർ. ഇതൊരു യാത്രാവിമാനമല്ല. അത്യാവശ്യമായി ഉൾപ്പെടുത്തേണ്ട ജോലിക്കാർക്കപ്പുറം ആളുകൾ ഈ വിമാനത്തിൽ കയറുന്നിതിന് അനുവാദമില്ല.
















Comments