ചെന്നൈ: തെന്നിന്ത്യൻ സീരിയൽ താരം അർണവ് അംജദിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയും നടിയുമായ ദിവ്യ ശ്രീധർ.ഗാർഹിക പീഡനം,ഗർഭച്ഛിദ്രത്തിനുള്ള ശ്രമം,അവിഹിത ബന്ധം എന്നിവയാണ് ഭർത്താവിനെതിരെ നടി ഉന്നയിക്കുന്ന ആരോപണങ്ങൾ.
2017 ൽ സംപ്രേഷണം ചെയ്ത കേളടി കൺമണി എന്ന് സീരിയൽ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നതും അഞ്ചുവർഷത്തിന് ശേഷം വിവാഹിരാവുന്നതും. കഴിഞ്ഞ മാസം 25 ന് താൻ അമ്മയാകാൻ പോകുന്നുവെന്ന് നടി ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ നായികയുമായി അർണവ് പ്രണയത്തിലാണെന്നും തന്നെ ഒഴിവാക്കി അവരെ വിവാഹം കഴിക്കാനുമാണ് ശ്രമമെന്ന് ദിവ്യ ആരോപിച്ചു. അർണവ് മുസ്ലിം ആണ്. വിവാഹത്തിനായി താൻ മതം മാറി. ഇതിനെല്ലാം ശേഷമാണ് തന്നെ ഒഴിവാക്കുന്നത്. അർണവ് മർദ്ദിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് നടി ആരോപിച്ചു.
എന്നാൽ നടിയുടെ ആരോപണങ്ങൾ തള്ളുകയാണ് അർണവ്. ദിവ്യ,ആദ്യ വിവാഹത്തിൽ കുഞ്ഞുണ്ടെന്ന കാര്യം മറച്ചുവെച്ചുവെന്നും സെറ്റിൽ എത്തി അപമര്യാദയായി പെരുമാറി നടിയെ അടിക്കാൻ ശ്രമിച്ചുവെന്നും അർണവ് പറയുന്നു. ദിവ്യയെ ഉപദ്രവിച്ചിട്ടില്ലെന്നും അവരാണ് കുഞ്ഞിനെ കൊല്ലാൻ നോക്കുന്നതെന്നും നടൻ വ്യക്തമാക്കി.
















Comments