തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര ധൂർത്ത് വിവാദത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്ത്. വിദേശ യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ വിദേശ യാത്ര സംബന്ധിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ വന്നിറിങ്ങിയില്ലല്ലോ. അതിന് മുമ്പേ ധൂർത്താണെന് പറഞ്ഞാൽ പറ്റുമോ? ഭർത്താക്കൻമാർ മന്ത്രിമാരായതിനാൽ ഭാര്യമാർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലയെന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം ചെലവിലാണ് അവർ വന്നത്.കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതിൽ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സർക്കാർ അല്ലെന്നും മന്ത്രി വ്യക്തമാക്കി.സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്, വേറെയാരുടേയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും ശിവൻകുട്ടി പരിഹസിച്ചു. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല.ഭാവിയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ച് വന്നാൽ ഉടൻ നേട്ടങ്ങൾ ഉണ്ടാവുമോ? ഭാവിയിൽ വിദേശയാത്ര കൊണ്ട് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുമെന്ന് നമുക്ക് നോക്കാം. ഒരു രാജ്യത്തെ സന്ദർശിച്ച് , അവിടെ നിന്ന് ലഭിച്ച അനുഭവങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഉണ്ടാകുന്ന നേട്ടങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കും. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വടക്കഞ്ചേരി അപടകത്തിൽ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റിയെന്ന് മന്ത്രി വിമർശിച്ചു. സ്‌കൂൾ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം.എന്നാൽ സ്‌കൂൾ നടപടി ക്രമങ്ങൾ പാലിച്ചില്ല. മാർഗനിർദേശം ഉത്തരവ് കൂടിയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ വിട്ടുവീഴ്‌ച്ചയില്ലാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുമാത്രം പൂർണമായി നടപ്പാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിനിടയിൽ വ്യാപകമായ പ്രചാരണം നടക്കണം. നിയമ നിർമ്മാണ രംഗത്ത് സാധ്യമാകുന്നത് സർക്കാർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു
















Comments