കാലിഫോർണിയ : സ്ത്രീയുടെ കണ്ണിൽ നിന്ന് ഒറ്റയടിക്ക് നീക്കം ചെയ്തത് 23 കോൺടാക്ട് ലെൻസുകൾ. കോൺടാക്ട് ലെൻസ് കണ്ണിൽ നിന്ന് നീക്കം ചെയ്യാൻ മറന്നുപോയതാണ് ഇതിന് കാരണം. ഇതിന്റെ വീഡിയോ ഡോക്ടർമാർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ദയവായി ആരും കോൺടാക്ട് ലെൻസ് നീക്കാതെ ഉറങ്ങാൻ പോകരുത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
കാലിഫോർണിയയിലാണ് സംഭവം. സെപ്റ്റംബർ 13 നാണ് ഈ വിചിത്രമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. സ്ത്രീയുടെ കണ്ണിൽ നിന്ന് ബഡ്‌സ് ഉപയോഗിച്ച് 23 ലെൻസുകൾ നീക്കം ചെയ്യുന്നത് വീഡിയോയിൽ കാണാനാകും.
ഒരാൾ എല്ലാ ദിവസവും രാത്രി കോൺടാക്ട് ലെൻസ് നീക്കുന്ന കാര്യം മറന്ന് പോകുകയും പിറ്റേന്ന് രാവിലെ പുതിയ കോൺടാക്ട് ലെൻസ് വെയ്‌ക്കുകയും ചെയ്യുന്നു. അപൂർവ്വമായ സംഭവമാണിത്. 23 കോൺടാക്ട് ലെൻസുകളാണ് ഇവരുടെ കണ്ണിൽ നിന്ന് നീക്കിയത്. ഇത്തരത്തിൽ ആരും കോൺടാക്ട് ലെൻസ് നീക്കം ചെയ്യാതെ ഉറങ്ങാൻ പോകരുത് എന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
കണ്ണിൽ നിന്ന് ലെൻസ് മാറ്റുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
















Comments