ന്യൂഡൽഹി: കോഹിനൂർ രത്നം ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃപ്തികരമായ തീരുമാനം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുകെ സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ, കോഹിനൂർ തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനിടെ, 2023 മെയ് മാസത്തിൽ രാജകീയ പദവി ഏറ്റെടുക്കുന്ന കാമിലയുടെ കിരീടത്തിൽ കോഹിനൂർ രത്നം ധരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുകയാണ്. എന്നാൽ, ഇതിനുള്ള സാദ്ധ്യതകൾ ഇല്ല എന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന സൂചന.
ഇന്ത്യയിലെ ഗോൾകൊണ്ട ഖനിയിൽ നിന്നും കണ്ടെടുത്ത കോഹിനൂർ രത്നം, പല കൈ മറിഞ്ഞ് 1850ലാണ് വിക്ടോറിയ രാജ്ഞിയുടെ കൈകളിൽ എത്തുന്നത്. 2013ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് കോഹിനൂർ ഇന്ത്യക്ക് മടക്കി നൽകണമെന്ന ആവശ്യം വർഷങ്ങൾക്ക് ശേഷം വീണ്ടും ശക്തി പ്രാപിക്കുന്നത്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ, ഇന്ത്യ ഇക്കാര്യത്തിൽ ക്രിയാത്മകമായ നടപടികൾ കൈക്കൊണ്ട് വരികയാണ്.
Comments