പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ് പ്രതി ഭഗവൽ സിംഗിന്റെ പുരയിടത്തിൽ പോലീസ് പരിശോധന നടത്തും. കൂടുതൽ സ്ത്രീകളെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. ശനിയാഴ്ച പോലീസ് ഭഗവൽസിംഗിന്റെ പുരയിടം കുഴിച്ച് പരിശോധിക്കുക.
ആഭിചാര കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികൾ കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന സംശയം പോലീസിനുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുരയിടം കുഴിച്ച് പരിശോധിക്കുന്നത്. ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയവരെ വീടിന്റെ പരിസരത്ത് തന്നെയാണ് ഇവർ കുഴിച്ചിട്ടിരിക്കുന്നത്. പത്മയും റോസ്ലിയും കൊല്ലപ്പെട്ടതിന് മുൻപോ ശേഷമോ മറ്റാരെയെങ്കിലും ഇവർ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയോ എന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അങ്ങനെയെങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ വീടിന് സമീപത്തു നിന്നും കണ്ടെത്താൻ സാധിക്കും.
മൂന്ന് പ്രതികളുടെയും സാന്നിദ്ധ്യത്തിലായിരിക്കും പോലീസ് കുഴിച്ച് പരിശോധന നടത്തുക. ജെസിബി ഉപയോഗിച്ചായിരിക്കും കുഴിക്കുക. മൃതദേഹാവശിഷ്ടങ്ങൾ മണത്തു കണ്ടു പിടിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച നായ്‌ക്കളെയും എത്തിക്കും.
















Comments