കറാച്ചി: മസ്ജിദിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിവരവേ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. ബലൂചിസ്താനിലെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂർ മസ്‌കൻസായ് ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഖരാൻ ഏരിയയിലാണ് സംഭവം. ഇശാ നമസ്‌കാരത്തിന് ശേഷം മസ്ജിദിൽ നിന്ന് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവെപ്പിൽ ചീഫ് ജസ്റ്റിസിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ മസ്തുങ്ങിൽ റിമോട്ട് കൺട്രോൾ നിയന്ത്രിത ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയ്‌ക്ക് നേരെയുണ്ടായ ആക്രമണം.
















Comments