ന്യൂഡൽഹി: ഭീരകരവാദികൾക്ക് സഹായം നൽകുന്നവർക്കെതിരെ ഡൽഹിയിൽ കർശന നടപടി. വിവിധ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ആരോപിച്ച് അഞ്ച് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പിരിച്ചുവിട്ടു. തീവ്രവാദ ബന്ധം, ആക്രമണങ്ങൾ നടത്താൻ നിരോധിത ഭീകര സംഘടനകളെ സഹായിച്ചതിനുമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പിരിച്ചുവിട്ട അഞ്ചുപേരിൽ ഒരാളായ തൻവീർ സലീം ദാർ 2002 ജൂലൈയിൽ ബറ്റാലിയൻ ആസ്ഥാനത്ത് ‘കവചിത’ എന്ന തസ്തികയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് തീവ്രവാദികളുടെ ആയുധങ്ങൾ നന്നാക്കുന്നതിനും വെടിമരുന്ന് എത്തിച്ചുകൊടുക്കുന്നതിലും സഹായിച്ചു. പിന്നീട് ഇയാൾ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ തീവ്രവാദ കമാൻഡറെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.
ശ്രീനഗറിൽ നടന്ന ഭീകരാക്രമണ പരമ്പരയിൽ തൻവീർ ഉൾപ്പെട്ടിരുന്നതായും എംഎൽസി ജാവൈദ് ഷല്ലയുടെ കൊലപാതകത്തിൽ തൻവീർ പ്രധാന പങ്ക് വഹിച്ചതായും തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായി.
ബാരാമുള്ള സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ മാനേജർ അഫാഖ് അഹമ്മദ് വാനി, പ്ലാന്റേഷൻ സൂപ്പർവൈസർ ഇഫ്തിഖർ അന്ദ്രാബി, ജൽശക്തി വകുപ്പിലെ ഇർഷാദ് അഹമ്മദ് ഖാൻ, പിഎച്ച്ഇ സബ്ഡിവിഷനിലെ അസിസ്റ്റന്റ് ലൈൻമാൻ അബ്ദുൾ മോമിൻ പീർ എന്നിവരാണ് പിരിച്ച് വിട്ട മറ്റുള്ളവർ.
















Comments