കൊളംബോ: സാമ്പത്തികവും വാണിജ്യവുമായി തകരാതിരിക്കാൻ തങ്ങളെ സഹായിച്ചത് ഇന്ത്യയുടെ സമയോചിത ഇടപെടലെന്ന് ആവർത്തിച്ച് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ. രാജ്യം നിശ്ചലമാകുമായിരുന്ന ഇന്ധന പ്രതിസന്ധിയാണ് ഇന്ത്യ പരിഹരിച്ചത്.
ഓരോ ദിവസത്തേയും ശ്രീലങ്കയിലെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രവർത്തിച്ചതെന്നും റെനിൽ പറഞ്ഞു. പ്രതിസന്ധി രൂക്ഷമാകും മുന്നേ ഇന്ത്യ ഇടപെട്ടന്നും ട്രിങ്കോമാലിയിൽ ഓയിൽ ടാങ്കുകൾ എത്തിച്ചാണ് ഇന്ത്യ തങ്ങളുടെ പ്രതിസന്ധികളെ ഒരു പരിധിവരെ ഇല്ലാതാക്കിയതെന്നും വിക്രമസിംഗെ പറഞ്ഞു. 2003ൽ ട്രിങ്കോമാലിയിലെ ഇന്ധന ടാങ്കുകളുടെ നിയന്ത്രണം ഇന്ത്യയെ ഏൽപ്പിച്ചത് പ്രതിസന്ധി ഘട്ടത്തിൽ ഗുണമായെന്നും വിക്രമസിംഗെ ചൂണ്ടിക്കാട്ടി.
ഒരു കാലഘട്ടത്തിൽ ഇന്ത്യയെ ട്രിങ്കോമാലിയിലെ ഇന്ധന മേഖല തീറെഴുന്നതിനെ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളും ഒരുമിച്ച് എതിർത്തിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി യിൽ ഇന്ത്യയ്‌ക്ക് സഹായിക്കാൻ സാധിച്ചത് ട്രിങ്കോമാലിയിൽ അനുമതി ലഭിച്ചതിനാൽ മാത്രമാണെന്ന് ഏവർക്കും ബോദ്ധ്യപ്പെട്ടു. ശ്രീലങ്ക ഇന്ത്യയോട് എന്നും കടപ്പെട്ടിരി ക്കുന്നുവെന്നും വിക്രമസിംഗെ പറഞ്ഞു.
ട്രിങ്കോമാലി ജില്ലാ ഭരണകൂടത്തെ ശക്തിപ്പെടുത്തുകയാണ് നിലവിലെ പദ്ധതി. ഇന്ത്യയുടെ സഹായത്തോടെയാണ് വികസനം ലക്ഷ്യമിടുന്നത്. ഒരോ മേഖലയായി ഘട്ടംഘട്ടമായി ഭരണ സുസ്ഥിരത നേടാനാണ് ശ്രമമെന്നും വിക്രമസിംഗെ പറഞ്ഞു. തുറമുഖ നഗരമെന്ന നിലയിൽ വാണിജ്യ പ്രതിരോധ മേഖലകളിൽ ശ്രീലങ്കയെ സഹായിക്കുന്നത് ഇന്ത്യയാണെന്നും വിക്രമസിംഗെ പറഞ്ഞു.
















Comments