ലക്‌നൗ: ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ട് ചൈനീസ് പൗരന്മാർ നോയിഡയിൽ പിടിയിൽ. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് പൗരന്മാർ പിടിയിലായത്.
അറസ്റ്റിലായവർ ബാങ്കിൽ പണം നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരുടെ പക്കൽ നിന്നും 70 ആക്ടീവ് സിമ്മുകൾ, 96 ആക്ടിവേറ്റഡ് സിമ്മുകൾ, ഗൗരോ മീഡിയ ആപ്പിന്റെ ലഘുലേഖകൾ, പാസ്‌പോർട്ടുകൾ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിൽ ചൈനീസ് പൗരന്മാർ അനധികൃതമായി കഴിഞ്ഞതിന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഓൺലൈൻ തട്ടിപ്പും. ഒരു സ്ത്രീ ഉൾപ്പെടെ 15 പേരാണ് വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് താമസിച്ചിരുന്നത്. നേരത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അഞ്ച് ചൈനീസ് പൗരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
















Comments