മലയാളികളുടെ പ്രിയ താരമാണ് അജു വർഗീസ്. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ സിനിമാ ആസ്വാദകരെ പൊട്ടിച്ചിരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുമുണ്ട്. മാത്രമല്ല താരത്തെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടൊയാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ താരവും സിംഹവും തമ്മിലുള്ള ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സിംഹത്തോട് കുശലം പറയുന്ന അജുവിന്റെ വിഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.അജുവിനെ കണ്ടതും സിംഹം അടുത്തേയ്‌ക്ക് വരുന്നത് വിഡിയോയിൽ കാണാം. മാന്നാർ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലെ ആശാന്റെ കാൽ തല്ലിയൊടിച്ചു എന്ന ഹിറ്റ് സംഭാഷണമാണ് വീഡിയോയുടെ പശ്ചാത്തലമായി നൽകിയിരിക്കുന്നത്.
വളരെ ആസ്വദിച്ച് സിംഹത്തെ നോക്കുന്ന അജുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.ഗ്ലാസ് ഇല്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു, ധൈര്യം ഉണ്ടെങ്കിൽ ചില്ലിന്റെ ഇപ്പുറത്തേക്ക് വാടാ തുടങ്ങി എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.
നടനെന്നതിലുപരി ചലച്ചിത്ര നിർമാതാവുമാണ് അജു.സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്‌സ് ക്ലബ്’ എന്ന ചിത്രത്തിലാണ് അജു ആദ്യം അഭിനയിക്കുന്നത്.തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികൾ, ഹെലൻ, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
Comments