വാഷിംഗടൺ : 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ബംഗ്ലാദേശികൾക്കും ഹിന്ദുക്കൾക്കും എതിരായ പാകിസ്താൻ സൈന്യത്തിന്റെ നടപടി അതിക്രൂരമായിരുന്നുവെന്ന് അമേരിക്ക. അത് വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമായി പ്രഖ്യാപിക്കുന്ന പ്രമേയം ആദ്യമായി യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. ഏറെകാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
റോ ഖന്നയും സ്റ്റീവ് ചാബോട്ടും ചേർന്നാണ് ഈ പ്രമേയം അവതരിപ്പിച്ചത്. ബംഗ്ലാദേശികൾക്കും ഹിന്ദുക്കൾക്കും എതിരായി നടന്ന അതിക്രമങ്ങൾ മനുഷ്യത്വരഹിതമായ, വംശഹത്യാപരമായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഹിന്ദുക്കളുടെയും ബംഗ്ലാദേശികളുടെയും കൂട്ടക്കുരുതിയാണ് അന്ന് നടന്നത്.
1971 ലെ ബംഗ്ലാദേശ് വംശഹത്യ ഒരിക്കലും മറക്കാനാവാത്തതാണ്. അന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് പാക് സൈന്യത്തിന്റെ ആയുധങ്ങൾക്ക് ഇരയായത്. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിന് മുന്നിൽ കൊണ്ടുവരികയും, അത് ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് അറിയിക്കുകയും ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രമേയം അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഖന്ന അറിയിച്ചു.
















Comments