ന്യൂഡൽഹി: സുപ്രീം കോടതിയുടെ അൻപതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെ നിയമിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് പുറത്തിറങ്ങി.
നവംബർ 9നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതല ഏറ്റെടുക്കുക. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസായ ജസ്റ്റിസ് യു യു ലളിതാണ്, തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെ നിയമിക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.
2024 നവംബർ 10 വരെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കാലാവധി ഉണ്ടായിരിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ പിതാവ് ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഢ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായി 1978 ഫെബ്രുവരി 2 മുതൽ 1985 ജൂലൈ 11 വരെ സേവനമനുഷ്ടിച്ചിട്ടുണ്ട്.
















Comments