ന്യൂഡൽഹി: അഫ്ഗാൻ ജനതയ്‌ക്ക് താങ്ങാകാൻ ഇന്ത്യ ഒപ്പമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. രാജ്യത്ത് ദാരുണമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ലോകത്തെയാകെ ഭീതിയിലാഴ്‌ത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യയ്‌ക്ക് നിർണയിക്കാനാകില്ലെന്നും അഫ്ഗാനിൽ സംഭവിക്കുന്നതെന്താണെന്ന് നിർണയിക്കുന്നത് അഫ്ഗാൻ ജനതയാണെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യമായ ഇന്ത്യയ്‌ക്ക്, കഷ്ടത അനുഭവിക്കുന്ന അഫ്ഗാന് ആവശ്യമായ സഹായം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഗുജറാത്തിലെ സൂറത്തിൽ മോദി@ 20 പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവർ പലായനം ചെയ്യുന്ന സാഹചര്യത്തെയും അദ്ദേഹം അപലപിച്ചു. കഴിഞ്ഞ വർഷം താലിബാൻ അധികാരമേറ്റപ്പോൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മനുഷ്യാവകാശങ്ങളിലും മത സ്വാതന്ത്ര്യത്തിലും കടുത്ത നിയന്ത്രണങ്ങളാണ് താലിബാൻ ഏർപ്പെടുത്തിയത്.
അഫ്ഗാനിലെ ജനങ്ങൾ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നതിനാൽ ഇതിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും താലിബാൻ സർക്കാർ ഇതിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുവാവിനൊപ്പം വീട് വിട്ടിറങ്ങിയ യുവതിയെ താലിബാൻ കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ടിരുന്നു. എന്നാൽ യുവതി ഇതിന് മുൻപ് തന്നെ ആത്മഹത്യ ചെയ്ത.
















Comments