വാരാന്ത്യത്തിൽ വീട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിച്ചും യാത്ര ചെയ്തും ആഘോഷിക്കുന്ന നമുക്ക് പിറ്റേന്ന് സ്‌കൂളിലേക്കോ ജോലി സ്ഥലത്തേക്കോ പോകാൻ മടിയുണ്ടാകാറുണ്ട്. ഏറ്റവും മടിയുള്ള ദിവസം ഏതാണെന്ന് ചോദിച്ചാൽ അത് തിങ്കളാഴ്ചയാണെന്ന് ഒട്ടും ചിന്തിക്കാതെ പറയാനും സാധിക്കും. അതുകൊണ്ട് തന്നെ ഈ ദിവസത്തെ ആരും അത്ര ഇഷ്ടപ്പെടുന്നില്ല. അത് മനസിലാക്കിക്കൊണ്ട് തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ്.
”ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോർഡ് ഔദ്യോഗികമായി തിങ്കളാഴ്ചയ്‌ക്ക് നൽകുന്നു ” എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. തിങ്കളാഴ്ച തന്നെയാണ് ഈ നിർണായക പ്രഖ്യാപനം വന്നത്.
എന്തായാലും ഗിന്നസിന്റെ ഈ പ്രഖ്യാപനം ജനങ്ങൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇത് പ്രഖ്യാപിക്കാൻ ഇത്രയും നാൾ എടുത്തോ എന്നാണ് ആളുകൾ ചോദിക്കുന്നത്. തിങ്കളാഴ്ച ദിവസത്തിന് ഇങ്ങനെ തന്നെ വേണമെന്നും ഗിന്നസ് റെക്കോർഡ്‌സിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. തങ്ങളുടെ മനസ് വായിച്ച് ഗിന്നസ് എന്ന തരത്തിൽ മറുപടിയും ലഭിക്കുന്നുണ്ട്.
Comments