ശ്രീനഗർ: ശ്രീനഗർ: ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കും കള്ളപ്പണത്തിനുമെതിരായ റെയ്ഡുകൾ തുടരുന്നു. സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് (എസ്‌ഐയു) റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ റെയ്ഡിന്റെ തുടർച്ചയാണ് പരിശോധനകൾ. പുൽവാമയിൽ രഹസ്യവിവരം ലഭിച്ചതനുസരിച്ച് നിരവധി സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ജമ്മുകശ്മീർ പോലീസുമായി സഹകരിച്ചാണ് റെയ്ഡ്
കഴിഞ്ഞയാഴ്ച പൂഞ്ച് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് അനധികൃതമായി ആയുധവും മയക്കുമരുന്നും കടത്തുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ.
കഴിഞ്ഞ 9 മാസമായി ഡ്രോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം സൈന്യവും എൻഐഎയും ശക്തമാക്കിയിരുന്നു. ഇക്കാലയളവിൽ 191 ഡ്രോണുകൾ പാകിസ്താനിൽ നിന്ന് അനധികൃതമായി ഇന്ത്യൻ അതിർത്തി കടന്നതായി വ്യക്തമായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന സംഭവമായതിനാലാണ് ശക്തമായ അന്വേഷണം നടത്തുന്നത്.
















Comments