രുചിയില്‍ മാത്രമല്ല, ആരോഗ്യ ഗുണത്തിലും മാമ്പഴം മുന്നിട്ടു നില്‍ക്കും. ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാൻ മാമ്പഴം ഉത്തമമാണ്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ മാമ്പഴം സഹായിക്കും. മാങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി എന്നിവ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ചര്‍മത്തിലെ അധികമുള്ള എണ്ണമയം അകറ്റാനും കേടുപാടുകള്‍ പരിഹരിക്കാനും മാങ്ങ സഹായിക്കുന്നു. മാമ്പഴത്തിലെ വിറ്റാമിൻ എ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. ഇത് മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കുകയും മുഖത്തെ ചുളിവുകൾ കുറയ്‌ക്കാനും ഏറെ ഗുണം ചെയ്യും. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജൻ ഉത്പാദനത്തെ വിറ്റാമിൻ സി പ്രോത്സാഹിപ്പിക്കുന്നു.
ചർമ്മത്തിൽ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള ആന്റിഓക്‌സിഡന്റുകളാൽ മാമ്പഴം സമ്പുഷ്ടമാണ്. ഒരു പഠനത്തിൽ, മാമ്പഴത്തിന്റെ സത്ത് ചുളിവുകൾ ഉണ്ടാകുന്നത് തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാമ്പഴം സത്ത് ചർമ്മത്തിലെ കേടുപാടുകൾ തടയുന്നു. മാമ്പഴ സത്ത് പുരട്ടുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കി നിലനിർത്തുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ഒരു പരിധിവരെ തടയാനും സാധിക്കും. ചർമ്മത്തിൽ ബാക്ടീരിയ, ഫംഗസ്, മൈക്രോബയൽ എന്നിവയുടെ ആക്രമണങ്ങൾ തടയാൻ മാമ്പഴത്തിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സ്റ്റാഫൈലോകോക്കസ് ഓറിയസ് (മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയ), ബാസിലസ് സെറിയസ് (ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നു), സ്യൂഡോമോണസ് എരുഗിനോസ (ഡെർമറ്റൈറ്റിസ്, അസ്ഥി, സന്ധി അണുബാധ, മൂത്രനാളി അണുബാധ, ശ്വസനവ്യവസ്ഥ) പോലുള്ള ബാക്ടീരിയകളുടെ വളർച്ചയെപ്പോലും തടയാൻ മാമ്പഴത്തിന്റെ സത്തിന് കഴിയും. വിവിധ തരത്തിലുള്ള മാംഗോ ഫേഷ്യൽ ചർമ്മത്തിന് അത്യുത്തമമാണ്.
















Comments