കോഴിക്കോട്: ബാലുശ്ശേരിയിൽ അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് കീക്കാൻ സ്വദേശി റഫീഖ് ഹുസ്സെൻ ആണ് അറസ്റ്റിലായത്. 13 കാരനെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കോഴിക്കോട്ടെ ഒരു മേളയിൽവെച്ചാണ് 13 കാരന്റെ അമ്മയുമായി യുവാവ് സൗഹൃദത്തിലാകുന്നത്. പിന്നീട് പ്രണയം നടിച്ച് 10 പവന്റെ ആഭരണങ്ങളും ഇയാൾ കൈക്കലാക്കി. എന്നാൽ ഈ ബന്ധം വീട്ടിലറിഞ്ഞതോടെ മാതാവ് സ്വർണം തിരികെ ആവശ്യപ്പെടുകയായിരുന്നു.
കുട്ടിയെ ബാലുശ്ശേരിയിലേക്ക് പറഞ്ഞയച്ചാൽ സ്വർണം നൽകാമെന്നായിരുന്നു യുവാവ് പറഞ്ഞത്. ഇത് പ്രകാരം കുട്ടിയെ അമ്മ തനിച്ച് ബാലുശ്ശേരിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ താൻ കോഴിക്കോടാണ് ഉള്ളതെന്നായിരുന്നു ഇയാൾ പറഞ്ഞത്. കോഴിക്കോട്ടേക്ക് പോയ കുട്ടിയെ റഫീഖ് കാസർകോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച് രണ്ട് ദിവസം കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു.
കുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ തട്ടിക്കൊണ്ട് പോയ കുറ്റത്തിന് മാത്രമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നത്. പീഡന വിവരം അപ്പോൾ കുട്ടി വെളിപ്പെടുത്തിയിരുന്നുമില്ല. പിന്നാലെ ഹുസ്സൈന് ജാമ്യവും ലഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments