ന്യൂഡൽഹി: ഇന്ത്യയുമായി നേപ്പാളിനുള്ളത് സാംസ്‌കാരികമായ ബന്ധമാണെന്നും ജനങ്ങളാണ് ഇരുരാജ്യങ്ങളുടേയും കരുത്തെന്നും നേപ്പാൾ സ്ഥാനപതി ഡോ. ശങ്കർ പ്രസാദ് ശർമ്മ. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശർമ്മ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിമാരിലൊരാളായ മീനാക്ഷി ലേഖിയാണ് ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്തത്.
ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ എന്നും ഊന്നൽ നൽകുന്നത് ജനങ്ങളുമായുള്ള ഇടപഴകലിനാണ്. സാംസ്‌കാരികമായി രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും തകർക്കാനാകില്ല. അത് രൂപപ്പെടുന്നത് നൂറ്റാണ്ടുകളായി ജനങ്ങൾ നടത്തുന്ന ആദാന പ്രദാനങ്ങളിലൂടെയാണ്. രാഷ്‌ട്രീയപരമായി പല അഭിപ്രായ വത്യാസങ്ങൾ ഭരണനേതൃത്വങ്ങൾക്കുണ്ടാകാം. എന്നാൽ അയൽരാജ്യങ്ങൾക്കിടയിൽ സാംസ്‌കാരിക ബന്ധം ശക്തമാണെങ്കിൽ അവയാണ് മുന്നോട്ട് നയിക്കുകയെന്നും ശർമ്മ പറഞ്ഞു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിൽ വാണിജ്യവും വിനോദസഞ്ചാരവും സാംസ്‌കാരിക തീർത്ഥയാത്രകളും വളരെ പ്രധാനപ്പെട്ടവയാണ്. ഇന്ത്യയുടെ നിക്ഷേപവും നേപ്പാളിന് ഇത്തരം മേഖലകളിൽ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്നും ശർമ്മ ചൂണ്ടിക്കാട്ടി.
















Comments