മലകയറുന്നതിനിടെ ഒരു കരടി വന്നാൽ നിങ്ങൾ എന്ത് ചെയ്യും? പലരും ഓടും എന്നാണ് പറയാറുളളത്. എന്നാൽ അതൊന്നും ഇവിടെ നടക്കില്ല. ഓടിയാൽ പിന്നാലെയെത്തി ആക്രമിക്കാനുള്ള ശേഷി കരടിക്കുണ്ട്. എന്നാൽ വെറും കൈകൊണ്ട് അടിച്ചോടിക്കുമെന്ന് പറഞ്ഞാലോ? മനുഷ്യനേക്കാൾ ശക്തിയും ബലവുമുള്ള കരടിയെ എങ്ങനെയാണ് അടിച്ചോടിക്കുന്നത് എന്നാണോ ചിന്തിക്കുന്നത് ? ഇതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പർവതാരോഹകൻ.
ജപ്പാനിലെ ചിച്ചിബു നഗരത്തിലെ മൗണ്ട് ഫുട്ടാഗോയിൽ കയറുന്നതിനിടെയാണ് കരടി ആക്രമിക്കാൻ എത്തുന്നത്. കരടിയുടെ മുന്നിൽ പെട്ടാൽ രക്ഷയില്ലെന്ന് മനസിലാക്കിയ യുവാവ്, പേടി മാറ്റിവെച്ച് പോരാടാൻ തീരുമാനിക്കുകയായിരുന്നു. കരടിയെ തുരത്തുകയല്ലാതെ മറ്റൊരു വഴിയും ഇയാൾക്ക് മുന്നിലുണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ കരടിയെ മലയുടെ മുകളിൽ നിന്ന് താഴേയ്‌ക്ക് കൈകൊണ്ട് തള്ളിയിട്ടു. എന്നാൽ പിന്തിരിയാൻ കരടിയും തയ്യാറായില്ല. യുവാവിനെ ആക്രമിക്കാൻ വീണ്ടും കരടിയെത്തി. എന്നാൽ ഇയാൾ ഇതിനെ കാല് കൊണ്ട് തൊഴിച്ചു. വീണ്ടുമെത്തിയതോടെ കൈകൊണ്ട് അടിച്ച് താഴേക്കിടുകയായിരുന്നു. ഇതോടെ പരാജിതനായ കരടി മലയിൽ നിന്നിറങ്ങിയോടി. ഇതിന്റെ വീഡിയോയും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.
This mountain climber fighting off this bear is WILD!!!! 🤯🤯🤯🤯🤯🤯🤯 pic.twitter.com/1XEohWioaP
— Shannonnn sharpes burner (@shannonsharpeee) October 17, 2022
കരടി ആക്രമിക്കാൻ വന്നതിന്റെ കാരണവും യുവാവ് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടിയാവാം ആ കരടി ആക്രമിക്കാൻ തുനിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്. താൻ കരടിയുടെ പ്രദേശത്തേക്കാണ് കയറിപ്പോയത്. അവർ ആക്രമിച്ചപ്പോൾ സ്വയം പ്രതിരോധിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ലെന്നും യുവാവ് പറഞ്ഞു.
Comments