വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സൗജന്യ മെഡിക്കൽ ക്യാമ്പുമായി സക്ഷമ; ആറ്റുകാൽ ദേവി ആശുപത്രിയിൽ 23 ന്
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സൗജന്യ മെഡിക്കൽ ക്യാമ്പുമായി സക്ഷമ; ആറ്റുകാൽ ദേവി ആശുപത്രിയിൽ 23 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 11:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഭിന്നശേഷിയുള്ളവരുടെ സമഗ്ര ക്ഷേമത്തിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമയുടെ നേതൃത്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം് 23 ന് ആറ്റുകാൽ ദേവി ആശുപത്രിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്‌ക്ക് 1 വരെയാണ് ക്യാമ്പ് നടക്കുക. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യാനായി (8848976123, 7907265550, 9620053425) ഈ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ദിവ്യാംഗരുടെ ശാക്തീകരണത്തിനായി സക്ഷമ കഴിഞ്ഞ 14 വർഷങ്ങളായി സക്ഷമ ഗവേഷണങ്ങളും ഉപകരണ വിതരണം, ഫുഡ്കിറ്റ് വിതരണം, മെഡിസിൻ വിതരണം, ചികിത്സാ സഹായം, ബോധവത്ക്കരണ ക്ലാസ്സുകൾ തുടങ്ങിയ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

സക്ഷമയുടെ അനുബന്ധ സ്ഥാപനമായ ധീമഹിയുടെ ദിവ്യാംഗ സേവാ കേന്ദ്രവും വൈകാതെ ആരംഭിക്കുമെന്ന് സക്ഷമ ജില്ലാ പ്രസിഡന്റ് ഡോ. മഹേഷ് സുകുമാരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനനം മുതൽ 10 വയസ്സു വരെയുള്ള ശിശുവളർച്ചാ വൈകല്യങ്ങളെ കണ്ടെത്തി ഫിസിയോ തെറാപ്പിയും പഠന പരിശീലനവും സെൻസറി ഇന്റർഗ്രേഷനും പ്രത്യേക പഠന സഹായം ഉപയോഗിച്ചുള്ള വിദ്യാഭ്യാസവും രക്ഷകർത്താക്കൾക്ക് ബോധവത്ക്കരണവും നൽകി അവരെ സ്വയം പര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ട് വരുക എന്നതാണ് ധീമഹി ഏർളി ഇന്റർവെൻഷൻ സെന്ററിന്റെ പ്രധാന ലക്ഷ്യം.

ജനനം മുതൽ 10 വയസ്സുവരെയുള്ള കുട്ടികളുടെ വൈകല്യങ്ങൾക്ക് പീഡിയാട്രിക്, ഇ.എൻ.ഡി., ഓർത്തോ പീഡിക്ക്, ന്യൂറോളജി, ഒഫ്ത്താൽമോളജി, ദന്തൽ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനം സൗജന്യമായി ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

ഈ ലക്ഷണങ്ങൾ ഉള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്. (സെറിബ്രൽ പാൾസിയും മറ്റ് ശിശുവളർച്ചാ വൈകല്യ ലക്ഷണങ്ങൾ)

കുഞ്ഞു ജനിച്ചിട്ട്
1. 3 മാസമായി എങ്കിലും ശബ്ദം കേൾക്കുമ്പോൾ പ്രതികരിക്കുന്നില്ല.
2. 4 മാസം കഴിഞ്ഞു, പക്ഷേ കഴുത്ത് ഉറച്ചില്ല
3. 8 മാസം കഴിഞ്ഞിട്ടും സ്വയം ഇരിക്കാൻ തുടങ്ങിയില്ല.
4. ഒരു വയസ്സായി എന്നിട്ടും തനിയെ നിൽക്കാൻ സാധിക്കുന്നില്ല.
5. ഒന്നര വയസ്സായി, പക്ഷേ നടക്കാൻ തുടങ്ങിയില്ല.
6. ഒന്നര വയസ്സായി, എന്നിട്ടും ഒരു വാക്കുപോലും സംസാരിക്കാൻ സാധിക്കുന്നില്ല.
7. മൂന്ന് വയസ്സായി, പക്ഷേ മലമൂത്ര വിസർജ്ജനത്തിന് നിയന്ത്രണം ഇല്ല.
8. പേശികളുടെ അമിതമായ ബലം പിടുത്തം ഉണ്ടായിരിക്കുക
9. അപസ്മാര ലക്ഷണങ്ങൾ ഉണ്ടായിരിക്കുക.
10. ശ്രദ്ധക്കുറവ്, പെരുമാറ്റത്തിൽ അസ്വാഭാവികത, ഹൈപ്പർ ആക്ടിവിറ്റി എന്നിവ ശ്രദ്ധിക്കപ്പെട്ടുവെങ്കിൽ കുട്ടിക്ക് ശരിയായ രീതിയിലുള്ള വളർച്ചയുടെ നാഴിക കല്ലുകൾ നേടാൻ കാലതാമസം വന്നിരിക്കുന്നു. തീർച്ചയായും പ്രത്യേക പരിചരണവും പ്രത്യേക വിദ്യാഭ്യാസവും കുട്ടികളുടെ ശാരീരികവും ബുദ്ധിപരവുമായ വളർച്ചയ്‌ക്ക് ആവശ്യമാണ്. മാത്രമല്ല ഈ കുട്ടികളിൽ നിന്ന് പലരെയും അത്തരം വൈകല്യങ്ങളിൽ നിന്നും സുഖപ്പെടുത്തുവാൻ കഴിയും.

ShareTweetSendShare

More News from this section

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല ജീവനെടുത്തു; കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു

മുഖ്യമന്ത്രിയെ ഓവർടേക്ക് ചെയ്ത് ചെന്നിത്തല; തിരുവനന്തപുരത്തേ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുൻപേ തൃശൂരിൽ ഉദ്ഘാടനം; ഭിന്നതയുടെ തുടർച്ച സൗജന്യയാത്രാ പദ്ധതിയിലും

നൂറ് വർഷമായി തുറന്ന മൈതാനങ്ങളിലാണ് ശാഖകൾ നടത്തുന്നത്; പുതിയതായി ഒരു രജിസ്ട്രേഷന്റെ ആവശ്യമില്ല; ഇത്തരം നിർദ്ദേശങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ താത്പര്യം: ഡോ. മോഹൻ ഭാഗവത്

സംഘത്തിന് ആരും അന്യരല്ല, ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയും ക്ഷേമവും മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

Latest News

ബിജെപി വന്നു തടസ്സം മാറി; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കും; 136 വർഷം പഴക്കമുള്ള പള്ളി സ്ഥിതി ചെയ്യുന്നത് റൺവേയിൽ; നടപടി രാജ്യസുരക്ഷ മുൻനിർത്തി

92 കോടി മാവോവാദി മേഖലകളിലേക്ക് ഒഴുക്കി; അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ യുഎപിഎ; ദി തിമോത്തി ഇനിഷ്യേറ്റീവ് രാജ്യസുരക്ഷയ്‌ക്ക് ഭീഷണി

ഉത്തർപ്രദേശിൽ വൻ പോലീസ് ഏറ്റുമുട്ടൽ; സന്യാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് വീഴത്തി

യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ധാരണ; സമാധാന കരാര്‍ ജൂണ്‍ 19-ന് ഒപ്പുവെക്കും

ചരിത്രം കുറിച്ച് നരേന്ദ്ര മോദി സ്ലൊവാക്യയില്‍; 1993-ന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; ഉദ്ഘാടന വിമാനത്തില്‍ ലക്‌നൗവിലേക്ക് 172 കര്‍ഷകര്‍; ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ

സൈനികരുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം വരുത്താന്‍ തീരുമാനം; ദേശീയതയും ആധുനികതയും കോര്‍ത്തിണക്കി പുതിയ യൂണിഫോമുകള്‍

രാഷ്‌ട്രീയ വൈരത്തില്‍ പെണ്‍മക്കളെ വലിച്ചിഴയ്‌ക്കരുത്; അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കടുത്ത നടപടിയുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies