പാലക്കാട് : ചിത്രകാരൻ സൂരജിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്റെ മകൻ പരാതിയുമായി രംഗത്ത്. പാലക്കാട് ടിപ്പു സുൽത്താന്റെ കോട്ടയിലെത്തി ചിത്രം വരച്ച സൂരജിനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് ദിവസ വേതനക്കാരനായി ജോലി ചെയ്തിരുന്ന സുരേഷ് കുമാറിനെ പുറത്താക്കിയത്. എന്നാൽ ഇതിനെതിരെ സുരേഷ് കുമാറിന്റെ മകൻ കളക്ടർക്ക് പരാതി നൽകി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് കുമാർ ചിത്രകാരനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് എന്നും യുവാവ് ചോദിച്ചു.
ചിത്രകാരൻ സൂരജ് തന്റെ ക്യാൻവാസിൽ കോട്ടയുടെ ചിത്രം പകർത്തുകയും, അത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. ഇത് ചെയ്യരുതെന്നറിയിച്ച അച്ഛൻ മാന്യമായ രീതിയിൽ നിയമവശം മാത്രമാണ് പറഞ്ഞത്. സൂരജ് ചെയ്തത് നിയമലംഘനമാണെന്ന് അധികൃതർ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെ പുറത്താക്കി. എന്നാൽ സൂരജ് ചെയ്തത് നിയമലംഘനമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് തന്റെ അച്ഛനെ ജോലിയിൽ നിന്ന് പുറത്താക്കിയത് എന്നാണ് യുവാവ് ചോദിക്കുന്നത്. സൂരജിനെതിരെ എന്തു നിയമ നടപടിയാണ് എടുത്തത് എന്നും ഇയാൾ ചോദിച്ചു.
ഈ പ്രക്ഷോഭം ഒരു വൻ വിജയമാക്കി തീർത്ത പാലക്കാട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അനുമതിവാങ്ങിയതിന് ശേഷമാണോ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കണം എന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. പ്രതിഷേധത്തിന് ശേഷം ഒരു പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകസൗധത്തിൽ സ്വന്തം പാർട്ടി കൊടികൾ സ്ഥാപിച്ച് മടങ്ങിയ ഡിവൈഎഫ്‌ഐക്കാർക്കെതിരെ യാതൊരു നടപടിയും എടുത്തില്ലെന്നും ഇയാൾ പരാതിപ്പെട്ടു.
ഒരു ചിത്രകാരന്റെ അവകാശത്തിന് വേണ്ടി പോരാടിയ നിങ്ങൾ അവിടെ ഉള്ള ദിവസം വേതനക്കാർക്ക് ഇന്നലെ (അതായത് 18/10/2022) ആണ് അവരുടെ ശമ്പളം ലഭിച്ചത്. അതിനെതിരെ കൂടെ ഒന്ന് പ്രതിഷേധിച്ചാൽ നന്നായിരുന്നു എന്നും പരാതിയിലുണ്ട്.
















Comments