ജയ്പൂർ: രാജസ്ഥാനിൽ ഹിന്ദു ദമ്പതികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. അൽവാർ സ്വദേശികളായ സോനു, ഭാര്യ രജ്‌നി എന്നിവരെയാണ് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം നടക്കുന്നത്. സംഭവത്തിൽ സോനുവിന്റെ ബന്ധുക്കൾക്കെതിരെ പോലീസ് കേസ് എടുത്തു.
സോനുവിന്റെ അമ്മയുൾപ്പെടെയുള്ളവരാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നത്. രണ്ട് വർഷം മുൻപ് സോനുവിന്റെ അമ്മയും മറ്റ് ബന്ധുക്കളും ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നു. എന്നാൽ മതം മാറില്ലെന്ന ഉറച്ച നിലപാടിൽ ആയിരുന്നു സോനു. അടുത്തിടെയാണ് സോനുവിന്റെ വിവാഹം കഴിഞ്ഞത് ഇതിന് ശേഷമാണ് ഇരുവരെയും മതം മാറാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ നിർബന്ധിക്കാൻ ആരംഭിച്ചത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
മതം മാറിയ ശേഷം മാതാവും മറ്റ് ബന്ധുക്കളും വീട്ടിൽ നിന്നും ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും വിഗ്രഹങ്ങളും എടുത്ത് മാറ്റിയതായി സോനുവിന്റെ പരാതിയിൽ പറയുന്നു. ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കുന്നതിൽ നിന്നും തന്നെയും ഇവർ വിലക്കിയിരുന്നു. ഹിന്ദുക്കളുടെ വിശേഷ ദിവസങ്ങൾ ഒന്നും ഇപ്പോൾ ആചരിക്കാറില്ലെന്നും സോനു വ്യക്തമാക്കുന്നു. ആൽവാർ കേന്ദ്രീകരിച്ച് മതപരിവർത്തന സംഘങ്ങൾ സജീവമാണെന്ന് വിശ്വ ഹിന്ദു പരിഷത് ജില്ലാ അദ്ധ്യക്ഷൻ ദിലീപ് മോദി പറഞ്ഞു.
















Comments