അമരാവതി : 11 കോടി രൂപ വിലമതിക്കുന്ന പണവും സ്വർണവും പിടിച്ചെടുത്ത് കസ്റ്റംസ്. 13.189 കിലോഗ്രാം സ്വർണവും 4.24 കോടി രൂപയുടെ അനധികൃത പണവുമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വ്യാപകമായ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഏലൂർ, കാക്കിനട, നെല്ലൂർ സുല്ലൂർപേട്ട, ചിലക്കലൂരിപ്പേട്ട, വിജയവാഡ എന്നിവിടങ്ങളിലായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്. 100 ഓളം ഉദ്യോഗസ്ഥർ 20 സംഘങ്ങളായാണ് പരിശോധനയിൽ പങ്കുചേർന്നത്.
വിജയവാഡ വഴി കടന്നുപോകുന്ന ബസുകളിലും, ട്രെയിനുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ചെന്നൈയിൽ നിന്ന് സുല്ലൂർപേട്ടയിലേക്ക് വരികയായിരുന്ന ഒരാളിൽ നിന്നാണ് അഞ്ച് കിലോ സ്വർണം പിടികൂടിയത്.
Comments