ന്യൂഡൽഹി : ദീപാവലി ആഘോഷത്തിന്റെ ഹരത്തിൽ ജനങ്ങൾ പുറത്തിറങ്ങിയതോടെ രാജ്യതലസ്ഥാനത്ത് വൻവാഹന കുരുക്ക്. ഡൽഹിയിലെ കേന്ദ്രസർക്കാർ ഓഫീസുകളും രാഷ്‌ട്രപതിഭവനടക്കമുള്ള പ്രദേശമൊഴിച്ച് നഗരത്തിന്റെ മറ്റ് മേഖലകളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ് ഇന്ന് അനുഭവപ്പെട്ടിരിക്കുന്നത്.
വൈകിട്ട് ആറുമണി മുതൽ പല റോഡുകളിലും കനത്ത ഗതാഗതകുരുക്കിലാണ്. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേ അടക്കം വൻ ഗതാഗതകുരുക്കിലായിരിക്കുകയാണ്. ദീപാവലിയ്‌ക്ക് മുന്നോടിയായി ഞായറാഴ്ച നടക്കുന്ന ധൻതേരാസ് എന്ന ചടങ്ങിനായി ജനങ്ങളെല്ലാം സ്വന്തം വീടുകളിലേയ്‌ക്ക് ഇന്ന് പുറപ്പെട്ടിരിക്കുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഡൽഹിയിൽ പഠിക്കുന്ന വിദ്യാർത്ഥികളും വീടുകളിലെത്താൻ പുറപ്പെട്ടതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. തിങ്കളാഴ്ച ദീപാവലിയ്‌ക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് ദേശീയപാതയിലേക്ക് ഇറങ്ങിയവരാണ് കുടുങ്ങിയിരിക്കുന്നത്.
ഡൽഹിയിലേക്കും ഡൽഹിയിൽ ജോലിചെയ്യുന്നവർ പുറത്തേയ്‌ക്കും പോകാൻ ഇന്ന് സ്വകാര്യവാഹനങ്ങളുമെടുത്ത് ഇറങ്ങിയതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. സർക്കാർ ഓഫീസുകളടക്കം ദീപാവലി അവധിയിലേക്ക് കടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
















Comments