കണ്ണൂർ: വൻ ചന്ദനക്കടത്ത് പിടികൂടി എക്‌സൈസ്. കണ്ണൂർ തോട്ടടയിൽ നിന്ന് 142 കിലോ ചന്ദനമാണ് എക്‌സൈസ് പിടികൂടിയത്. എടക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ചന്ദന വേട്ട. സംഭവത്തിൽ കാസർകോട് സ്വദേശി സിറാൻ (24), തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ ലോഗോ പതിച്ച വാഹനത്തിലാണ് ഇവർ ചന്ദനം കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഏലപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് നിന്നും മൂന്ന് ചന്ദന മരങ്ങൾ മോഷണം പോയിരുന്നു. ക്ഷേത്രം വക സ്ഥലത്ത് നിന്നിരുന്ന മരങ്ങളാണ് കടത്തിയത്. 40 ഇഞ്ച് വണ്ണമുള്ള മരങ്ങളായിരുന്നു മുറിച്ചുകൊണ്ടുപോയത്. സംഭവത്തിൽ വനംവകുപ്പും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
















Comments