അറിവാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. നിത്യവും പുതുതായി എന്തെങ്കിലും പഠിച്ചു കൊണ്ടിരിക്കുകയെന്നത് പ്രധാനപ്പെട്ട വിജയമന്ത്രമാണ്. പലവിധ പ്രതിസന്ധികൾ മൂലം വിദ്യാഭ്യാസം പാതി വഴിക്ക് ഉപേക്ഷിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. തുടർന്ന് പഠിക്കണമെന്നും ജീവിതം ആഘോഷിക്കണമെന്നും ആഗ്രഹമുണ്ടായിട്ടും കഴിയാത്തവരെ കാത്ത് ഇന്ന് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒട്ടനവധി കോഴ്‌സുകളാണ് ഉള്ളത്. ജീവിത്തിലെ ടെൻഷനുകളും തിരക്കുകളും അൽപ്പസമയത്തേക്ക് മാറ്റി വെച്ച് കവിതപാടിയും ഡാൻസ് കളിച്ചും സല്ലപിച്ചുമെല്ലാം കോളേജ് കുമാരനാവണമെന്ന് ആഗ്രഹിക്കുന്നവർക്കും ഇത്തരം കോഴ്‌സുകളിൽ ചേർന്ന് ജീവിതം ഒന്ന് അടിച്ച് പൊളിച്ച് യൗവനം നിലനിർത്താം.
വിഷ്വൽ കമ്യൂണിക്കേഷൻ
വാർത്തകളിൽ ജനങ്ങളിലേക്കെത്തിക്കാൻ ഇഷ്ടപ്പെടുന്നവരോ അല്ലെങ്കിൽ ബിഗ് സ്‌ക്രീനും മിനി സ്‌ക്രീനും സ്വപ്‌നം കാമുന്നവർക്കും വിഷ്യൽ കമ്മ്യൂണിക്കേഷൻ,ജേണലിസം പോലുള്ള കോഴ്‌സുകൾ ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഇന്നത്തെ വിവരസാങ്കേതിക യുഗത്തിൽ ശരിയായ വിവരങ്ങൾ എത്തേണ്ട സ്ഥലത്തേക്ക് ദൃശ്യ മാദ്ധ്യമങ്ങളിലൂടെ എത്തിക്കുക എന്നതാണ് വിഷ്വൽ കമ്യൂണിക്കേഷൻ ലക്ഷ്യമിടുന്നത്. വെബ്‌സൈറ്റ് ഡിസൈൻ, പരസ്യം, വീഡിയോ, ഡിജിറ്റൽ സാങ്കേതിക വിദ്യ, ടെലികാസ്റ്റ് മീഡിയ, ന്യൂ മീഡിയ എന്നിവയിൽ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്‌സുകൾക്ക് സാധ്യതകളുണ്ട്.
ഗ്രാഫിക് ഡിസൈൻ, വെബ്‌സൈറ്റ് നിർമാണം, ആർട്ട് സംവിധായകൻ , കൊമേഴ്‌സ്യൽ ആർടിസ്റ്റ്, ഗെയിം ഡിസൈനർ, മ്യൂസിയം എക്‌സിബിഷൻ ഡിസൈൻ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴിലുകൾ വിഷ്വൽ കമ്യൂണിക്കേഷൻ വിദഗ്ധർക്ക് ലഭിക്കുന്നു.മനസ് വെച്ചാൽ പഠിച്ചെടുക്കാവുന്ന ആളുകൾക്കായി നിരവധി സ്ഥാപനങ്ങൾ സായാഹ്ന കോഴ്‌സുകളടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്.
ജെമ്മോളജി കോഴ്‌സ്
രത്‌നങ്ങളെക്കുറിച്ചും കല്ലുകളെക്കുറിച്ചുമുള്ള ശാസ്ത്രശാഖയായ ജെമ്മോളജി ധാരാളം തൊഴിലവസരങ്ങളുള്ള മേഖലയാണ്. ജെമ്മോളജിയിൽ ആഭരണ ഡിസൈൻ, ടെക്‌നോളജി, വിപണനം, തൊഴിൽ സംരംഭകത്വം എന്നിവയിൽ ഡിഗ്രി, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ജെമ്മോളജി, ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളും കോളജുകളുമുണ്ട്. ഡിസൈനിങ്, ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ധർ, കൺസൾട്ടന്റ്, ജ്വല്ലറി സംരംഭകൻ, അഡ്വർടൈസിങ് തുടങ്ങി നിരവധി തൊഴിലവസരങ്ങളാണ് ഈ രംഗത്തുള്ളത്.
ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് മുതൽ 34 വർഷത്തെ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ഡൽഹി, നോയിഡ, അഹമ്മദാബാദ്, പുണെ, ബെംഗളൂരു എന്നിവിടങ്ങളിൽ ജ്വല്ലറി ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്.
ഇവന്റ് മാനേജ്‌മെന്റ്
എന്തിനും ഏതിനും ഇവന്റ് മാനേജ്‌മെന്റിനെ ഏൽപ്പിക്കുക എന്നതിപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്.
ഇവന്റ് മാനേജർമാർ, കൺസൾട്ടന്റുമാർ, ഇവന്റ് കോർഡിനേറ്ററുകൾ എന്നീ തൊഴിലുകൾ രാജ്യത്ത് സാധാരണയായി വരുന്നു. ഇവന്റ് മാനേജ്‌മെന്റ് കോഴ്‌സുകൾ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് ഇന്നുള്ളത്.
ഇ കൊമേഴ്‌സ്
ഇൻറ്റർനെറ്റ് മുഖേന സാധനങ്ങളും സേവനങ്ങളും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഇ കൊമേഴ്‌സ്. ഓൺലൈൻ ബാങ്കിങ്, ഇലക്ട്രോണിക് ടിക്കറ്റിങ്, ഇൻസ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡാറ്റാ എക്സ്ചേഞ്ച്, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ. ഇവയൊക്കെ ഇ-കൊമേഴ്സിന്റെ ഭാഗമാണ്.
ഡിസൈനിംഗ്
അൽപ്പം കലാവാസനയും മറ്റാരും ചിന്തിക്കാത്ത രീതിയിൽ ഭാവനയുമുണ്ടെങ്കിൽ ശോഭിക്കാവുന്ന ഒരു മേഖലയാണ് ഡിസൈനിംഗ്. ഫാഷൻ ഡിസൈനിംഗിൽ മാത്രം ഒതുങ്ങുന്നതല്ല ഈ മേഖല.ആക്‌സസറി ഡിസൈൻ,ടെക്‌സ്‌റ്റൈൽ ഡിസൈൻ,ഗാർമെന്റ് മാനുഫാക്ചറിങ് ഡിസൈൻ,ഇൻറ്റീരിയർ ഡിസൈൻ,ഫർണീച്ചർ ഡിസൈൻ,ടോയ് ഡിസൈൻക്രാഫ്റ്റ് ഡിസൈൻ എന്നിവയെല്ലാം ഈ മേഖലയിലുള്ളതാണ്.
Comments