ബംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 3,000 ഗ്രം സ്വർണം കസ്റ്റംസ് പിടികൂടി. ഏകദേശം 1.60 കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ജീൻസിലും അടിവസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലാക്കിയാണ് അഞ്ച് പേരും സ്വർണം കടത്തിയത്.
കഴിഞ്ഞ ദിവസം തോർത്തിൽ ദ്രാവക രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പതിവ് വഴികൾ പിടിക്കപ്പെടുന്നത് മൂലം കളളക്കടത്ത് സംഘങ്ങൾ പുതിയ വഴികൾ തേടുന്നതിന് തെളിവാണിതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. 26-കാരനായ ഫഹദാണ് ദ്രവരൂപത്തിലുള്ള സ്വർണത്തിൽ മുക്കിയ തോർത്തുമായി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ദുബായിൽ നിന്നുമാണ് ഫഹദ് എത്തിയത്.
നേരത്തെ 43 ലക്ഷം വില മതിക്കുന്ന സ്വർണവുമായി ഒരാൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബുദാബിയിൽ നിന്നുമെത്തിയ യാത്രക്കാരനെ പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് 1,162 ഗ്രം സ്വർണമാണ് ഇയാൾ കടത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബ്ദുൾ ജബീലാണ് പിടിയിലായത്.
















Comments