തിരുവനന്തപുരം: ദീപാവലിക്ക് രാത്രി എട്ട് മുതൽ 10 വരെ മാത്രം പടക്കം പൊട്ടിച്ചാൽ മതിയെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് നിർദേശം നൽകി. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷവും ആഭ്യന്തര വകുപ്പ് സമാനമായ ഉത്തരവ് ഇറക്കിയിരുന്നു. രാത്രി പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഉത്തരവ്.
















Comments