എറണാകുളം: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് നിർത്തിയിട്ടിരുന്ന വാഹനം കത്തി നശിച്ചു. ചെമ്പാരത്തുകുന്ന് പള്ളിയ്‌ക്ക് സമീപം താമസിക്കുന്ന സുധീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ ലഹരി വിൽപ്പനയ്‌ക്കെതിരെ സുധീർ രംഗത്തെത്തിയിരുന്നു. ഇതാണോ ആക്രമണത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും.
പുലർച്ചെയാണ് സംഭവം. വീടിന് മുന്നിൽ ഉണ്ടായിരുന്ന ബുള്ളറ്റാണ് കത്തിനശിച്ചത്. വീടിന്റെ മുൻ ഭാഗം കരിയും പുകയും നിറഞ്ഞ നിലയിലായിരുന്നു. ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. മുറ്റത്ത് നിന്ന് സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങളും മുളകുപൊടിയും കണ്ടെടുത്തു.
സംഭവത്തിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്‌ക്കായി ശേഖരിച്ചു. വീടിന് നേരെ തോട്ടയാണ് എറിഞ്ഞതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പ്രദേശത്ത വ്യാപകമായ ലഹരി വിൽപ്പന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന പ്രാഥമിക വിലയിരുത്തലിലാണ് അന്വേഷണ സംഘം.
















Comments