ഫ്രണ്ട് ക്യാമറയുള്ള മൊബൈലുകൾ പുറത്തിറങ്ങിയ കാലം മുതൽ പ്രചാരത്തിലുള്ളതാണ് സെൽഫികൾ. ഇതോടെ മൊബൈലുള്ളവർ ഒറ്റയ്‌ക്കും കൂട്ടായുമെല്ലാം എളുപ്പത്തിൽ ഫോട്ടോ എടുക്കാൻ തുടങ്ങി. മറ്റൊരു ക്യാമറമാന്റെ സഹായം വേണ്ട എന്നുള്ളതാണ് സെൽഫികളുടെ പ്രത്യേകത. സ്വന്തം ഫോട്ടോ സ്വയം എടുക്കാൻ സാധിക്കുന്നതിനാൽ പലപ്പോഴും ബാക്ക് ക്യാമറ ഉപയോഗിക്കുന്നതിനേക്കാൾ ആളുകൾ സെൽഫികൾ പരീക്ഷിക്കുന്നു.
നിന്നും ഇരുന്നും ചാഞ്ഞും എല്ലാം സെൽഫികൾ എടുക്കാം. എന്നാൽ കിടന്നുകൊണ്ട് സെൽഫികൾ എടുക്കാൻ അൽപം ബുദ്ധിമുട്ടാണ്. കിടക്കുന്ന സെൽഫി ഭംഗിയായി എടുക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
സ്ലീപ് സെൽഫി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആംഗിളൊന്ന് അൽപം തെറ്റിയാൽ സ്ലീപ് സെൽഫി
ഏറ്റവും മോശം സെൽഫിയായി മാറുമെന്നതാണ് പ്രത്യേകത. സ്ലീപ് സെൽഫിയെടുക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ മികച്ച ഫോട്ടോ തന്നെ ലഭിക്കുന്നതാണ്.
പശ്ചത്താലത്തിൽ കണ്ണാടി ഇല്ലെന്ന് ഉറപ്പുവരുത്തി വേണം ‘കിടക്കുന്ന സെൽഫി’ എടുക്കാൻ. കാരണം എത്ര വൃത്തിക്കേടായാണ് നിങ്ങൾ സെൽഫി എടുക്കാൻ കൈകൾ ഉയർത്തിയിരിക്കുന്നതെന്ന് പശ്ചാത്തലത്തിലെ കണ്ണാടി വെളിവാക്കുന്നതാണ്. അതിനാൽ അത്തരം പ്രതിബിംബങ്ങൾ കാണിക്കുന്ന വസ്തു പിറകിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ഫോട്ടോ എടുക്കുമ്പോൾ മുറിയിൽ വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക. എന്നാൽ ഒരു പരിധിയിൽ കൂടുതൽ വെളിച്ചവും പാടില്ല. നാച്ചുറൽ ലൈറ്റ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വെളിച്ചത്തെ സെറ്റ് ചെയ്യുക. നാച്ചുറലായി വെളിച്ചം കിട്ടില്ലെങ്കിൽ മുമ്പിൽ ലാപ്‌ടോപ്പ് തുറന്നുവെച്ച് അതിൽ ഓറഞ്ച് കളർ സെറ്റ് ചെയ്യുക. സ്‌ക്രീനിൽ നിന്നും ലഭിക്കുന്ന ഓറഞ്ച് നിറം ചെറിയ സൂര്യപ്രകാശത്തിന് സമാനമായി തോന്നുകയും സെൽഫിയെടുക്കുമ്പോൾ മികച്ച ഔട്ട്പുട്ട് ലഭിക്കുകയും ചെയ്യും.
സെൽഫിയെടുക്കുന്ന ആംഗിൾ നല്ലതാണെന്ന് ഉറപ്പുവരുത്തുക. വിവിധ ആംഗിളുകളിൽ ഫോട്ടോ എടുത്ത് പരീക്ഷിച്ചതിന് ശേഷം ഒന്ന് ഉറപ്പിക്കുക. ശരീരത്തിലണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും തലമുടിയും എപ്രകാരമാണ് കിടക്കുന്നതെന്ന് ശ്രദ്ധിക്കുക. ഒരുപരിധിയിൽ കൂടുതൽ ഭംഗി വരുത്തുന്നത് ഫോട്ടോയുടെ നാച്ചുറാലിറ്റി നഷ്ടപ്പെടുന്നതിന് കാരണമാകും. വളരെ മോശമായി കിടക്കുന്ന ഭാഗം മാത്രം നേരെയാക്കിയിടുക.
എടുത്തുകൂട്ടിയ സെൽഫികളെല്ലാം പരിശോധിച്ച് ഏറ്റവും മികച്ചത് എന്ന് തോന്നുന്നത് മാത്രം വേണ്ടപ്പെട്ടവർക്ക് അയക്കുകയോ സ്റ്റാറ്റസ് ഇടുകയോ ചെയ്യാം. അല്ലാത്ത പക്ഷം പിന്നീട് ഈ സെൽഫികൾ വൈറലായാൽ ഖേദം അനുഭവപ്പെടുന്നതാണ്. അതിനാൽ മറ്റൊരാൾക്ക് അയക്കുന്ന സെൽഫി ഏറ്റവും മികച്ചത് തന്നെയാണെന്ന് ഉറപ്പുവരുത്തുക.
Comments