ന്യൂഡൽഹി: ഇന്ത്യയും ചൈനയും ലോകശക്തികളാണെന്നും പരസ്പരം പോരടിക്കുന്നത് നിർത്താമെന്നും രണ്ടുരാജ്യങ്ങളുടേയും ആഭ്യന്തര കാര്യത്തിൽ ഇടപെടാതിരിക്കാ മെന്നുമുളള ഉപദേശങ്ങളുമായി സ്ഥാനമൊഴിയുന്ന ചൈനീസ് സ്ഥാനപതി സുൻ വീ ഡോംഗ്. ഇന്ത്യയിലെ കാലാവധി അവസാനിച്ച് മടങ്ങുന്നതിനോട് അനുബന്ധിച്ചുളള വിടവാങ്ങൽ സന്ദേശമാണ് സുൻ വീ ഡോംഗ് നൽകിയത്. ഇന്ത്യയും ചൈനയും പരസ്പര സഹകരണം ശക്തമാക്ക ണമെന്നും പോരടിക്കുന്നത് ഇരുകൂട്ടർക്കും ഗുണമല്ലെന്നുമാണ് സുംഗിന്റെ വാദം. ചൈന യിൽ ആജീവനാന്ത പാർട്ടി നേതാവായും ചൈനയുടെ പരമാധികാരിയായും ഷീ ജിൻ പിംഗ് അധികാര തുടർച്ച നേടിയതോടെ സുംഗിന്റെ വാക്കുകൾ ഏറെ പ്രാധാന്യത്തോടെയാണ് വിദേശകാര്യ വിദഗ്ധർ കാണുന്നത്.
‘ഇരുകൂട്ടർക്കും വാഴാൻ ആവശ്യത്തിലേറെ സ്ഥലം ലോകത്തിലുണ്ട്. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളുടേയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാം. ലോകശക്തികളാണ് നമ്മൾ ഇരുകൂട്ടരും. വ്യത്യസ്തമേഖലകളിൽ നാം നമ്മുടെ സ്വാധീനം തെളിയിച്ചവരുമാണ്. ‘ സുൻ വിടവാങ്ങൽ സന്ദേശമായി പറഞ്ഞു.
2019 ജൂലൈ മാസത്തിലാണ് സുൻ ഇന്ത്യയിൽ സ്ഥാനപതിയായി എത്തിയത്. 2020ലെ ലഡാക് അധിനിവേശ ശ്രമവും ഇന്ത്യയുടെ തിരിച്ചടിയും കൊറോണ കാലത്തെ ചൈന പ്രതിക്കൂട്ടി ലായതും ഇതേ കാലയളവിലാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏറെ വഷളായ സന്ദർഭത്തിലെ സ്ഥാനപതി എന്ന നിലയിലെ സുന്നിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധി ക്കപ്പെട്ടിരുന്നു. മൂന്ന് വർഷത്തോളം ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പര ധാരണ കൾക്കായി പ്രവർത്തിക്കാൻ തനിക്ക് സാധിച്ചെന്നാണ് സുന്നിന്റെ വിലയിരുത്തൽ.
Comments