മുംബൈ: ദീപാവലി ആഘോഷത്തിനായി മധുരപലഹാരങ്ങൾ ഓർഡർ ചെയ്യാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ. സബർബൻ അന്ധേരി നിവാസിയായ പൂജ ഷാ എന്ന യുവതിയാണ് ഫുഡ് ഡെലിവറി ആപ്പ് വഴി മധുരപലഹാരങ്ങൾ ഓർഡർ ചെയ്തത്.
മധുരപലഹാരങ്ങളുടെ തുകയായ 1,000 രൂപ ഓൺലൈനായി അടയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഇടപാട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഓൺലൈനിൽ മധുരപലഹാരക്കടയുടെ നമ്പർ കണ്ടെത്തി വിളിച്ചു. മറുവശത്തുള്ള ആൾ അവരുടെ ക്രെഡിറ്റ് കാർഡ് നമ്പറും ഫോണിൽ ലഭിച്ച ഒടിപിയും പങ്കിടാൻ ആവശ്യപ്പെട്ടു.
പിന്നാലെ യുവതി കാർഡ് വിവരങ്ങളും ഒടിപിയും പങ്കിട്ടു. ഏതാനും സമയങ്ങൾക്കുള്ളിൽ യുവതിയുടെ അക്കൗണ്ടിൽ നിന്ന് 2,40,310 രൂപ തട്ടിയെടുത്തു. കബളിപ്പിക്കപ്പെട്ടത് അറിഞ്ഞതോടെ യുവതി ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ പോലീസ് ഇടപെട്ട് 2,27,205 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് തടയുകയായിരുന്നു.
















Comments