മുഹമ്മദ് സമിയും സുൽഫിക്കർ അഹമ്മദ് ഖാനും പോയത് എങ്ങോട്ട് ; കിട്ടിയ അസ്ഥിക്കഷണങ്ങൾ ആരുടേത് ; ഒരു കെനിയൻ കിഡ്നാപ്പിംഗിൻ്റെ ചുരുളഴിയുമ്പോൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മുഹമ്മദ് സമിയും സുൽഫിക്കർ അഹമ്മദ് ഖാനും പോയത് എങ്ങോട്ട് ; കിട്ടിയ അസ്ഥിക്കഷണങ്ങൾ ആരുടേത് ; ഒരു കെനിയൻ കിഡ്നാപ്പിംഗിന്റെ ചുരുളഴിയുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 02:10 pm IST
FacebookTwitterWhatsAppTelegram

എന്നത്തേയും പോലെ ഒരു സാധാരണം ദിവസം. നെയ്‌റോബിക്ക് സമീപമുള്ള ഒരു ക്ലബ്ബിൽ മണിക്കൂറുകൾ നീളുന്ന ആഘോഷപരിപാടികൾക്ക് ശേഷമാണ് ബാലാജി ടെലിഫിലിംസ് മുൻ സിഒഒ സുൽഫിക്കർ അഹമ്മദ് ഖാൻ, സുഹൃത്തും ഇന്ത്യൻ പൗരനുമായ മുഹമ്മദ് സായിദ് സമി കിദ്വായ് എന്നിവർ പുറത്തിറങ്ങുന്നത്. ഒരു ക്യാബിലായിരുന്നു ഇവരുടെ മടക്കയാത്ര. കെനിയൻ പൗരനായ യുവാവാണ് ഈ വാഹനം ഓടിച്ചിരുന്നത്. ഇതിനിടെ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ (ഡിസിഐ) സ്‌പെഷ്യൽ സർവീസ് യൂണിറ്റിന്റെ ( എസ.്എസ്.യു) വാഹനം ഇവർ സഞ്ചരിച്ചിരുന്ന ക്യാബിനെ തടഞ്ഞു. കുറച്ച് ആളുകൾ ചേർന്ന് സുൽഫിക്കറിനേയും മുഹമ്മദ് സായിദിനേയും അവരുടെ വാഹനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു.

ജൂലൈ പകുതിയായപ്പോഴാണ് ഈ സംഭവം നടക്കുന്നത്. അതിന് ശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല. നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ടായിരുന്നു ഇരുവരുടേയും തിരോധാനം. ഒടുവിൽ വിഷയത്തിൽ കേന്ദ്രസർക്കാരും ഇടപെട്ടു. ഇവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിരുന്നത്. ഇതിനിടെയാണ് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുടെ അടുത്ത സുഹൃത്തും ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റുമായ ഡെന്നിസ് ഇറ്റുമ്പി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്നത്. കെനിയയിൽ നിന്ന് കാണാതായ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്.

അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന ഈ വാർത്തയ്‌ക്ക് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിദേശകാര്യമന്ത്രാലയം വീണ്ടും കെനിയൻ സർക്കാരുമായി ബന്ധപ്പെട്ടു. വിഷയത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നംഗ്യ ഖമ്പ, കെനിയൻ പ്രസിഡന്റ് റൂട്ടോയോട് ആവശ്യപ്പെട്ടു. യാതൊരു വിധ തെളിവുകളോ വിവരങ്ങളോ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭിക്കുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധിയായി അവർ പറഞ്ഞിരുന്നത്.

വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകൾ അറിയിക്കാൻ ന്യൂഡൽഹിയിലെ ഹൈക്കമ്മീഷണറെയും ഒക്ടോബർ 23ന് മന്ത്രാലയത്തിലേക്ക് വിളിച്ചിരുന്നു. ഇരുവരുടേയും തിരോധാനത്തിൽ കെനിയൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സമ്മർദ്ദം ശക്തമായതിന് പിന്നാലെ കെനിയൻ പോലീസിന്റെ ഇന്റേണൽ അഫയേഴ്സ് യൂണിറ്റ് എസ്എസ്യു ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കുമെന്ന് കെനിയയിലെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ നൂർദിൻ എം ഹാജിയും കർശന നിർദ്ദേശം നൽകി.

തുടർന്നാണ് നിർണ്ണായകമായ മറ്റൊരു കണ്ടെത്തൽ നടത്തുന്നത്. 100 പേരടങ്ങുന്ന കെനിയൻ പോലീസിന്റെ അന്വേഷണസംഘം അസ്ഥികളും വസ്ത്രങ്ങളും ബെൽറ്റുകളും കണ്ടെത്തി. ഇത് സുൽഫിക്കറിന്റേയും കിദ്വായിയുടേതും കാണാതായ ഡ്രൈവറുടേതുമാണെന്നായിരുന്നു നിഗമനം. നെയ്‌റോബിയിൽ നിന്ന് 150 കിലോമീറ്റർ അകലെ അബർഡെയർ വനമേഖലയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. മൂന്ന് പേരെയും തട്ടിക്കൊണ്ടു പോകാൻ സാധ്യതയുള്ള വഴികളിലൂടെയുള്ള സഞ്ചാര്ത്തിനിടെ ആയിരുന്നു ഈ കണ്ടെത്തൽ.

ഇതിനിടെ അന്വേഷണം 12 എസ്എസ്യു ഉദ്യോഗസ്ഥരിലേക്ക് ചുരുങ്ങി. ഒക്ടോബർ 25ാം തിയതി ഇവരിൽ നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കുറ്റവും ചുമത്തി. ആരോപണവിധേയരായ ഉദ്യോഗസ്ഥർ മൂന്ന് പേരുടേയും മൃതദേഹങ്ങൾ അബർഡെയറിൽ ഉപേക്ഷിച്ചതായി സംശയിക്കുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണത്തിന് ഇനിയും കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ഇവർ കോടതിയെ അറിയിച്ചു.

മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം സുൽഫിക്കർ അഹമ്മദ് ഖാനും മുഹമ്മദ് സായിദ് സമി കിദ്വായിയും കെനിയൻ പ്രസിഡന്റ് റുട്ടോയുടെ ഡിജിറ്റൽ പ്രചാരണ സംഘത്തിന്റെ ഭാഗമായിരുന്നു. എന്നാൽ കെനിയൻ സർക്കാർ ഇത് സ്ഥിരീകരിച്ചിട്ടില്ല. സോഫ്റ്റ്വെയർ പ്രോഗ്രാമർമാർ, ഡെവലപ്പർമാർ, ഐടി വിദഗ്ധർ തുടങ്ങീ നിരവധി പേർ റൂട്ടോയുടെ ഡിജിിറ്റൽ കാമ്പെയ്നിന്റെ ഭാഗമായിരുന്നു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് ഇതു വഴി റൂട്ടോ നടത്തിയതെന്നും പറയപ്പെടുന്നു.

ചുമതലയേറ്റെടുത്തതിന് പിന്നാലെ റൂട്ടോ ഡിസിഐ പിരിച്ചുവിട്ടിരുന്നു. പൗരന്മാരെ അടിച്ചമർത്താനും, പീഡിപ്പിക്കാനും ശ്രമിക്കുന്നുവെന്നാണ് ഡിസിഐയെയും എസ്എസ്യുവിനെയും പിരിച്ചുവിട്ടുകൊണ്ട് റൂട്ടോ പറഞ്ഞത്. ക്രിമിനലുകൾ നീതിന്യായ വ്യവസ്ഥയെ കയ്യേറുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിനകത്തെ കുറ്റകൃത്യങ്ങൾ അടിച്ചമർത്തുക എന്ന ലക്ഷ്യത്തിൽ 1999ലാണ് എസ്എസ്‌യു രൂപീകരിച്ചത്. മയക്കുമരുന്ന് കടത്ത്, കവർച്ച, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ തടയലായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. എന്നാൽ ഇതേ സംഘം തന്നെ പിന്നീട് നിയമവിരുദ്ധമായ കൊലപാതകങ്ങളും കവർച്ചകളും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നതിലേക്ക് തിരിയുകയായിരുന്നു. ഖാനും കിദ്വായിയും കെനിയൻ ഡ്രൈവറും ഇവരുടെ ഇരയായിരിക്കാം എന്നാണ് പറയപ്പെടുന്നത്.

ഇപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഈ പ്രശ്‌നത്തിലുണ്ട്. അസ്ഥികളും വസ്ത്രങ്ങളും ലഭിച്ചുവെങ്കിലും ഇവയൊന്നും തന്നെ ഫോറൻസിക് പരിശോധനകൾക്കായി അയച്ചില്ല. ഇനി അഥവാ അയച്ചുവെങ്കിൽ തന്നെ ആ റിപ്പോർട്ടിനെ കുറിച്ചും മിണ്ടാട്ടമില്ല. എന്ത് ലക്ഷ്യത്തിലാണ് ഖാനേയും കിദ്വായിയേയും അവർ ലക്ഷ്യമിട്ടത്. എന്നാൽ ഖാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവകാശവാദം. കൊലപാതക വാർത്തകൾ തെറ്റാണെന്നും സ്ഥിരീകരണമില്ലാത്തതാണെന്നും ഇവർ പറയുന്നു.

Tags: MEA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies