ന്യൂഡൽഹി: ഇസ്ലാമിക ഭീകരതയുടെ ആഗോള വ്യാപനത്തിനെതിരെ ശക്തമായ പ്രതി കരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ ഇന്ത്യയിൽ നടക്കുന്ന ഔദ്യോഗിക യോഗത്തിലാണ് ജയശങ്കർ തുടർച്ചയായി രണ്ടാം ദിവസവും ഇസ്ലാമിക ഭീകരതയുടെ അപകടം എടുത്തു പറഞ്ഞത്.
അന്താരാഷ്‌ട്ര തലത്തിൽ ഭീകര വിരുദ്ധ സംവിധാനം പ്രവർത്തിക്കുന്നു എന്ന് പറയുമ്പോഴും ഏഷ്യയിലും ആഫ്രിക്കയിലും വലിയതോതിലാണ് ഇസ്ലാമിക ഭീകരത വളർന്നിരിക്കുന്നത്. ചിലരാജ്യങ്ങളുടെ ഭരണകൂടങ്ങൾ നൽകുന്ന പിന്തുണ ഭീകരത വളർത്തുവെന്ന രൂക്ഷ വിമർശനം ജയശങ്കർ വീണ്ടും ഉന്നയിച്ചു. ഇന്നലെ പാകിസ്താനും ചൈനയും ഇന്ത്യയ്‌ക്കെ തിരെ നീങ്ങുന്നത് ജയശങ്കർ തുറന്നുപറഞ്ഞത് രക്ഷാസമിതി അംഗങ്ങളെ സമ്മർദ്ദത്തി ലാക്കിയിരുന്നു. ഇസ്ലാമിക ഭീകരർക്ക് അനുകൂലമായ തുർക്കിയുടെ സമീപനവും താലിബാനോട് ഖത്തറിന്റെ നയവും ഇടക്കാലത്ത് ഇന്ത്യ ശക്തമായി ഉന്നയിച്ചതിന് പിന്നാലെയാണ് ജയശങ്കർ വീണ്ടും രക്ഷാ സമിതി യോഗത്തിൽ നേരിട്ട് തന്നെ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്.
ഐക്യരാഷ്‌ട്ര രക്ഷാ സമിതിയ്‌ക്കായി ഏറ്റവുമധികം സന്നദ്ധ സേവനം ചെയ്യുന്നത് ഇന്ത്യയാണെന്നതിൽ അഭിമാനിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു. സൈനികരേയും ആരോഗ്യപ്രവർത്തകരേയും മികച്ച ഉദ്യോഗസ്ഥരേയുമാണ് ആഗോള തലത്തിൽ ആഫ്രിക്കയടക്കമുള്ള നിരവധി രാജ്യങ്ങളിലേയ്‌ക്ക് നിയോഗിച്ചിരിക്കുന്നതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. എന്നാൽ ഭീകരതയ്‌ക്കെതിരെ പോരാടുന്ന സേനകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
രക്ഷാസമിതിയിൽ അംഗങ്ങളായ രാജ്യങ്ങളുടെ ഭീകരതയ്‌ക്കെതിരായ ചെറുത്തുനിൽപ്പിന് ശക്തിപോരെന്ന് ജയശങ്കർ തുറന്നടിച്ചു. പലരാജ്യങ്ങളേക്കാൾ മികച്ച സാങ്കേതിക വിദ്യയാണ് ഭീകരരുടെ കയ്യിലെത്തുന്നത്. അതിനെ തടയാനും സാമ്പത്തിക സഹായം എത്തുന്നത് തടയാനുമാകണം. ഭീകരർ ഡ്രോണുകൾ ഉപയോഗിക്കുന്നത് വളരെയധികം വർദ്ധിച്ചിരിക്കുന്നുവെന്നും അതിർത്തികടന്നുള്ള മയക്കുമരുന്ന് കടത്തും കള്ളപ്പണവും മനുഷ്യക്കടത്തും തടയാൻ സമഗ്രവും കൂട്ടായതുമായ അടിയന്തിര നടപടിയാണ് വേണ്ട തെന്നും ജയശങ്കർ പറഞ്ഞു.
ഇന്നലെ മുംബൈ താജ് മഹൽ പാലസ് ഹോട്ടലിൽ 2008 നവംബർ 26ന് നടന്ന ഭീകരാക്രമണ അനുസ്മരണ പരിപാടിയിൽ രക്ഷാസമിതിയുടെ അലംഭാവമാണ് പാകിസ്താനും ചൈനയും ഭീകരരെ പിന്തുണയ്‌ക്കുന്നതിന് കാരണമെന്ന് ജയശങ്കർ തുറന്നടിച്ചിരുന്നു. തുടർന്ന് അണ്ടർ സെക്രട്ടറി ജനറൽ വ്‌ലാദിമിർ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള അനുശോചനം അറിയിക്കുകയും ഭീകരരെ പിടികൂടാനാകാത്തതിലുള്ള ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
Comments