കാസർകോട്: കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവ് ഓടിക്കയറിയത് ട്രാൻസ്‌ഫോമറിന് മുകളിൽ. മാലപൊട്ടിച്ചോടിയ വിവിധഭാഷാ തൊഴിലാളിയായ യുവാവ് പിന്തുടർന്ന് എത്തിയ നാട്ടുകാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാനാണ് ട്രാൻസ്ഫോമറിന് മുകളിൽ കയറിയത്.
യുവാവ് ട്രാൻസ്‌ഫോമറിന് മുകളിലേക്ക് കയറിയതോടെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. താഴെ ഇറങ്ങില്ലെന്ന് ശഠിച്ച യുവാവിനെ ആദ്യം പോലീസും നാട്ടുകാരും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ട്രാൻസ്‌ഫോമറിന് താഴെ വലവിരിച്ച് കുലുക്കി താഴെയിടാൻ നോക്കിയെങ്കിലും യുവാവ് വയറിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
തുടർന്ന് പോലീസും ഫയർഫോഴ്‌സും പ്രതിയെ ബലമായി ട്രാൻസ്‌ഫോമറിൽ നിന്നും താഴെ ഇറക്കുകയായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
















Comments