ലാഹോർ : ഷഹബാസ് ഷെരീഫ് ഭരണകൂടത്തെ താഴെയിറക്കും വരെ താൻ പോരാടുമെന്നും ജീവൻ പോകുന്നത് വരെ പൊതുരംഗത്ത് തുടരുമെന്ന പ്രഖ്യാപനവുമായി ഇമ്രാൻ ഖാൻ. എല്ലാ നഗരങ്ങളിലും പാകിസ്താൻ തെഹരീക് ഈ ഇൻസാഫ് പാർട്ടിയുടെ ലോംഗ് മാർച്ചെന്ന് പേരിട്ടിരിക്കുന്ന റാലികൾക്ക് നേതൃത്വം കൊടുക്കുകയാണ് ഇമ്രാൻ. ഇതിനിടെ ഇന്നലെ പാക് സൈന്യത്തിനേയും ചാരസംഘടനയായ ഐഎസ്‌ഐയേയും വിമർശിച്ചാണ് ഇമ്രാൻ രംഗത്ത് എത്തിയത്.
ആഗോളതലത്തിൽ ഇമ്രാൻ ഭരണകൂടത്തിനെതിരെ ഉപരോധവും സാമ്പത്തിക നിയന്ത്ര ണവും കഴിഞ്ഞ മാസമാണ് എഫ്എടിഎഫ് എന്ന സംഘടന പിൻവലിച്ചത്. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നു. ആഗോളതലത്തിൽ കള്ളപ്പണം ഒഴുക്കുന്നതിന് ഭീകരർക്കൊപ്പം നിൽക്കുന്നുവെന്ന കണ്ടെത്തലുകളാണ് സാമ്പത്തിക നിയന്ത്രണ ഏജൻസികളുടെ ഗ്രേ പട്ടികയിലേയ്‌ക്ക് പാകിസ്താനെ എത്തിച്ചത്. ഇതിൽ നിന്നാണ് പുതിയ ഭരണകൂടം തലനാരിഴ്‌ക്ക് രക്ഷപെട്ടത്.
തനിക്ക് വലിയ ജനപിന്തുണയാണുള്ളതെന്നും തിരഞ്ഞെടുപ്പ് നടന്നാൽ താൻ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഇമ്രാൻ ആവർത്തിക്കുന്നു. രാജ്യം ഭരിക്കുന്നത് കാലങ്ങളായി അഴിമതിയിൽ മുങ്ങിയ നേതാക്കളാണെന്നും ഇമ്രാൻ ആരോപിച്ചു.
















Comments