കോട്ടയം : മീൻ പിടിക്കാൻ വലയിട്ടപ്പോൾ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്. കോട്ടയം സംക്രാന്തിക്ക് സമീപം കുഴിയാലിപ്പടിയിലാണ് സംഭവം. മീൻ പിടിക്കാനായി തോട്ടിൽ വലയിട്ടപ്പോഴാണ് പാമ്പ് കുടുങ്ങിയത്.
ഇന്ന് രാവിലെയോടെയാണ് സംഭവം. പൊന്നാറ്റിൻപാറ രാജുവാണ് തോട്ടിൽ വലയിട്ടത്. വല ഉയർത്തിയപ്പോൾ പാമ്പിനെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് പാറമ്പുഴയിലെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
ഇവരെത്തിയാണ് പാമ്പിനെ പിടികൂടി കൊണ്ടുപോയത്. വനമേഖലയിലേക്ക് ഇതിനെ തുറന്നുവിടാനാണ് തീരുമാനം. എന്തായാലും വലയിൽ പെരുമ്പാമ്പ് കുടുങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. വെളളത്തിനൊപ്പം ഒലിച്ചു വന്നതാകാം എന്നാണ് പ്രാഥമിക വിവരം.
Comments