ഇടുക്കി;വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്.എഫ്.ഒ അനിൽ കുമാർ, ബി.എഫ്.ഒ വി.സി ലെനിൻ, എൻ.ആർ ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.എൻ മോഹനൻ, കെ.ടി ജയകുമാർ എന്നിവരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.
ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജിയെ കാട്ടിറച്ചി കൈവശംവച്ചുവെന്ന പേരിലാണ് കള്ളക്കേസിൽ കുടുക്കിയത്. മറ്റൊരു വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്ത ഇറച്ചി സരുണിന്റെ വാഹനത്തിൽ നിന്ന് കണ്ടെത്തിയെന്ന വ്യാജനേ ഉദ്യോഗസ്ഥർ മഹസർ തയ്യാറാക്കുകയായിരുന്നു.
ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനെ നേരത്തേ വനംവകുപ്പ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സരുൺ സജിക്കെതിരെയെടുത്തത് കള്ളക്കേസാണെന്ന് ഇടുക്കി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് സരുൺ. കേസിൽ കുടുക്കിയതോടെ സർക്കാർ ജോലിയെന്ന സ്വപ്‌നം മറക്കേണ്ടിവരുമെന്ന ഭയത്തിലായിരുന്നു യുവാവ്.
















Comments