തിരുവനന്തപുരം: അജ്ഞാത മൃതശരീരങ്ങൾ വിറ്റ് കാശാക്കി സംസ്ഥാന സർക്കാർ. മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിറ്റാണ് സർക്കാർ ഇതിൽ നിന്നും പൈസ ഈടാക്കുന്നത്. 2018 മുതലുള്ള കണക്കുകൾ അനുസരിച്ച് ഇത്തരത്തിൽ നൂറോളം കച്ചവടം നടന്നിട്ടുണ്ടെന്നാണ് വിവരം.
സ്വകാര്യ കോളേജുകളിൽ പഠനാവശ്യങ്ങൾക്കായി കൈമാറുന്ന അജ്ഞാത മൃതശരീരങ്ങൾക്ക് ഒന്നിന് 40,000 രൂപ വീതം ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018 ജനുവരി മുതൽ 2022 മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ നിരവധി സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് മൃതശരീരങ്ങൾ വിറ്റിട്ടുണ്ട്.
കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ വിറ്റുപോയിരിക്കുന്നത്. ഇവിടെ നിന്നും 28 അജ്ഞാത മൃതശരീരങ്ങൾ വിറ്റ് സർക്കാർ കാശുണ്ടാക്കി.
മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുളള കണക്കുകൾ ചുവടെ..
കോഴിക്കോട് മെഡിക്കൽ കോളേജ് – 18
തൃശൂർ മെഡിക്കൽ കോളേജ് – 11,
കോട്ടയം മെഡിക്കൽ കോളേജ് – 11,
ആലപ്പുഴ മെഡിക്കൽ കോളേജ് – ഒന്ന്,
തിരുവനന്തപുരം മെഡിക്കൽ കോളേജ് – 18
അതേസമയം പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജും മഞ്ചേരി, വയനാട് മെഡിക്കൽ കോളേജുകളും മൃതശരീരങ്ങൾ വിൽപന നടത്തിയിട്ടില്ലെന്നാണ് വിവരം.
















Comments