ബംഗളൂരു: ഇംഗ്ലണ്ടിലെ കാമില രാജ്ഞി സഞ്ചരിച്ച വിമാനത്തിൽ പക്ഷിയിടിച്ചു. രാജ്ഞിയുടെ ബംഗളൂരു സന്ദർശനത്തിന് ശേഷം ലണ്ടനിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലാണ് വലിയ പക്ഷിയിടച്ചത്. വിമാനത്തിന് തകരാർ സംഭവിച്ചതായാണ് വിവരം. മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായി മദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
British Airways Boeing 777-200ER aircraft (G-YMMJ) suffered a bird strike today while doing Flight BA118 from Bengaluru , India to London Heathrow Airport .
Picture : MZulqarnainBut pic.twitter.com/VcQeJO6cNH
— FL360aero (@fl360aero) October 28, 2022
രാജ്ഞി സ്ഥിരമായി സന്ദർശിക്കാറുള്ള ബംഗളൂരുവിലെ ‘ സൗഖ്യ’ വെൽനസ് സെന്റർ സന്ദർശിച്ച് മടങ്ങവെ ആയിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് ബ്രിട്ടണിലെ ഹീത്രു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിംഗ് 777-200 എആർ എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടത്.
ഒക്ടോബർ 20-നാണ് രാജ്ഞിയും പരിവാരങ്ങളും സൗഖ്യയിലെത്തിയത്. റോയൽ പ്രൊട്ടക്ഷൻ സ്‌ക്വാഡിലുള്ള ഏതാനം സേവകരും ഒപ്പമുണ്ടായിരുന്നു. കുറെയേറെ വർഷങ്ങളായി രാജ്ഞി സ്ഥിരം സന്ദർശിക്കുന്ന സുഖ ചികിത്സ കേന്ദ്രമാണ് സൗഖ്യ.
Comments